സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

ജലപ്രളയദുരന്തത്തിനിരകളായവര്‍ക്ക് 10 ലക്ഷം യൂറൊയുടെ സഹായം

ഉത്തര ഇറ്റലിയിലെ ലിവോര്‍ണൊയില്‍ ഞായറാഴ്ച (10/09/17) ഉണ്ടായ ജലപ്രളയദുരന്തത്തിന്‍റെ ഒരു ദൃശ്യം - AFP

11/09/2017 13:15

വടക്കു പടിഞ്ഞാറെ ഇറ്റലിയിലെ തീരപ്രദേശമായ ലിവോര്‍ണൊയില്‍ പേമാരിമൂലമുണ്ടായ ജലപ്രളയദുരന്തത്തിനിരകളായവര്‍ക്ക് ഇറ്റലിയിലെ കത്തോലിക്കാമെത്രാന്‍ സംഘം 10 ലക്ഷം യൂറൊ, ഏകദേശം 7 കോടി 50ലക്ഷം രൂപ സഹായധനമായി അനുവദിച്ചു.

ഞായറാഴ്ചയാണ്(10/09/17) കനത്തമഴ ആ പ്രദേശത്ത് മരണവും വന്‍ നാശനഷ്ടങ്ങളും വിതച്ചത്.

ചെളിനിറഞ്ഞവെള്ളം മൂന്നുമീറ്ററിലേറെ ഉയരത്തില്‍ വീടുകളിലുംമറ്റും അടിച്ചുകയറിയുണ്ടായി. ഈ ദുരന്തത്തില്‍ 7 പേര്‍ മരണമടഞ്ഞു. ഇവരില്‍ 4 പേര്‍ ഒരു കുടുംബത്തിലെതന്നെ അംഗങ്ങളാണ്.

11/09/2017 13:15