സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

മോത്തു പ്രോപ്രിയൊ "മാഞ്ഞൂം പ്രിന്‍ചീപ്പിയും"

ഫ്രാന്‍സീസ് പാപ്പാ ദിവപൂജാര്‍പ്പണ വേളയില്‍ - AFP

09/09/2017 12:58

ആരാധനക്രമത്തെ സംബന്ധിച്ച കാനന്‍ നിയമത്തില്‍ ചെറിയ ഭേദഗതി വരുത്തുന്ന ഒരു അപ്പസ്തോലിക ലേഖനം മാര്‍പ്പാപ്പാ “മോത്തു പ്രോപ്രിയൊ” അഥവാ, സ്വയാധികാരപ്രബോധനത്തിന്‍റെ, രൂപത്തില്‍ പുറപ്പെടുവിച്ചു.

"മാഞ്ഞൂം പ്രിന്‍ചീപ്പിയും"  (MANGUM PRINCIPIUM)  എന്ന ശീര്‍ഷകത്തിലുള്ള ഈ “മോത്തു പ്രോപ്രിയൊ” ശനിയാഴ്ച(09/09/17)യാണ്  പരസ്യപ്പെടുത്തപ്പെട്ടത്.

തിരുക്കര്‍മ്മസംബന്ധിയായ പൂര്‍ണ്ണ അധികാരം സഭയില്‍ പരിശുദ്ധസിംഹാസനത്തിലും, രൂപതാമെത്രാന്മാരിലും നിക്ഷിപ്തമാണ് എന്ന് പാശ്ചാത്യസഭയുടെ കാനന്‍ നിയമത്തില്‍ വ്യക്തമാക്കുന്ന 838-Ͻ൦ വകുപ്പിലാണ്, അതിന് കൂടുതല്‍ വ്യക്തതയേകുകയെന്ന ലക്ഷ്യത്തോടെ, ഫ്രാന്‍സീസ് പാപ്പാ ഭേദഗതിവരുത്തിയിട്ടുള്ളത്. 

09/09/2017 12:58