സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

അനുരഞ്ജനവും സത്യവും പാപ്പായുടെ ട്വീറ്റുകളില്‍

അനുരഞ്ജനം നമ്മെ പ്രത്യാശയില്‍ വളരാന്‍ സഹായിക്കുമെന്ന് മാര്‍പ്പാപ്പാ.

ലത്തീനമേരിക്കന്‍ നാടായ കൊളൊംബിയായില്‍ ഷഢ്ദിന ഇടയസന്ദര്‍ശനം നടത്തുന്ന ഫ്രാന്‍സീസ് പാപ്പാ ഈ അപ്പസ്തോലികയാത്രയുടെ മൂന്നാം ദിനമായിരുന്ന വെള്ളിയാഴ്ച (08/09/17)    തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത സന്ദേശങ്ങളിലൊന്നിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചിരിക്കുന്നത്.

“അനുരഞ്ജനം സകലരുടെയും സംഭാവനയാല്‍ സമൂര്‍ത്തക്കപ്പെടുകയും അത് നമ്മെ ഭാവി പണിതുയര്‍ത്താന്‍ പ്രാപ്തരാക്കുകയും പ്രത്യാശയെ ഊട്ടിവളര്‍ത്തുകയും ചെയ്യും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

“സത്യം നീതിയുടെയും കാരുണ്യത്തിന്‍റെയും അവിഭാജ്യഘടകം” എന്നാണ്  പാപ്പാ വെള്ളിയാഴ്ച കുറിച്ച ഇതര ട്വിറ്റര്‍ സന്ദേശം.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

 

09/09/2017 13:17