2017-09-07 17:19:00

യാത്രയില്‍ വാര്‍ത്താസമ്മേളനം ഒന്നുമതിയെന്ന് പാപ്പാ ഫ്രാന്‍സിസ്


രാജ്യാന്തര പര്യടനങ്ങളില്‍ വിമാനത്തില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തെക്കുറിച്ച്...

യാത്രയുടെ തുടക്കത്തിലല്ല, മടക്കത്തില്‍ മാത്രം വാര്‍ത്താസമ്മേളനം മതിയെന്ന് വത്തിക്കാന്‍  പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബര്‍ക്കിനോടാണ് പാപ്പാ ഫ്രാന്‍സിസ് പറഞ്ഞത്. സെപ്തംബര്‍  6-‍‍Ɔ൦ തിയതി ബുധനാഴ്ച രാവിലെ കൊളംബിയ അപ്പസ്തോലിക യാത്രയുടെ ആരംഭത്തില്‍ റോമില്‍നിന്നും പറന്നുയരവെയാണ് പാപ്പാ ഈ തീരുമാനം അറിയിച്ചത്. 

തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന വിവിധ രാജ്യാക്കാരായ 60-ല്‍ അധികം മാധ്യമപ്രവര്‍ത്തകരെ പാപ്പാ അഭിവാദ്യംചെയ്തു. ചരിത്ര പ്രാധാന്യമുള്ള കൊളംബിയ യാത്രയില്‍ നല്കുന്ന മാധ്യമപ്രവര്‍ത്തകര്‍ നല്കുന്ന പിന്‍തുണയെ പാപ്പാ പ്രത്യേകം അഭിനന്ദിച്ചു. സമാധാനത്തിന്‍റെ വഴികളിലേയ്ക്കു നീങ്ങുന്ന കൊളംബിയയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പാ അഭ്യര്‍ത്ഥിച്ചു.  അതുപോലെ വെനസ്വേലയുടെ മുകളിലൂടെ പറക്കുമ്പോള്‍ ആ നാട്ടില്‍ നിലവിലുള്ള ഭിന്നിപ്പും വിദ്വേഷവും സംവാദത്തിലൂടെ അനുര‍ഞ്ജനപ്പെട്ട് സുസ്ഥിതിയുള്ള രാഷ്ട്രമായി വളരാന്‍ ഇടയാവട്ടെ!    മാധ്യമപ്രവര്‍ത്തകരെ ഒരിക്കല്‍ക്കൂടി അഭിവാദ്യംചെയ്തുകൊണ്ടും അവരുടെ പിന്‍തുണയുള്ള സാന്നിദ്ധ്യത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ടുമാണ് പാപ്പാ ഇരിപ്പിടത്തിലേയ്ക്ക് പിന്‍വാങ്ങിയത്.

വത്തിക്കാന്‍ മാധ്യമ കാര്യാലയത്തിന്‍റെ മേധാവി,  ഗ്രെഗ് ബേര്‍ക്ക് കൊളംബിയയിലേയ്ക്കുള്ള  13 മണിക്കൂര്‍ നീണ്ട യാത്രാമദ്ധ്യേ വിമാനത്തില്‍നിന്നും അറിയിച്ചു.  








All the contents on this site are copyrighted ©.