സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

കൊളംബിയ പ്രേഷിതയാത്രയിലെ സമാധാനത്തിന്‍റെ പ്രമേയങ്ങള്‍

സമാധാനത്തിനായി കൈകോര്‍ത്തു പ്രയത്നിക്കും - RV

07/09/2017 19:26

പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രേഷിതയാത്രയിലെ ഓരോ ദിവസവും കൊളംബിയന്‍ ജനത പ്രത്യേക പ്രമേയങ്ങള്‍ ധ്യാനിക്കും.

സെപ്തംബര്‍ 7-മുതല്‍ 10-വരെയുള്ള ദിവസങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന പാപ്പായുടെ സന്ദര്‍ശനത്തിലെ ഓരോ ദിവസത്തേയ്ക്കും ചിന്തനീയവും പ്രായോഗികവുമായ പ്രതിപാദ്യവിഷയങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതായി ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന അറിയിച്ചു.  ഓരോ ദിവസത്തെയും വിഷയവുമായി ബന്ധപ്പെട്ട സംഘടനയോ പ്രസ്ഥാനമോ ബഗോട്ടയിലെ അപ്പസ്തോലിക സ്ഥാനപതിയുടെ മന്ദിരത്തില്‍ച്ചെന്ന് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തുകയും സമാധാനവഴികളിലെ ആശയങ്ങളും പ്രായോഗിക തീരുമാനങ്ങളും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് മെത്രാന്‍ സംഘം പ്രസ്താവനയില്‍ വ്യക്തമാക്കി.

സെപ്തംബര്‍ 7 വ്യാഴം 
കന്യകാനാഥയുടെ ജീവിതമാതൃകയില്‍ സമാധാനത്തിന്‍റെ പ്രയോക്താക്കളും ജീവന്‍റെ സമുദ്ധാരകരും.
കുട്ടികളുടെ ക്ഷേമത്തിനും സംരക്ഷണയ്ക്കും, യുവജനങ്ങളുടെ രൂപീകരണത്തിനുമുള്ള സംഘടന ഇദിപ്രോണ്‍
(Idipron – Organziaion for the protection of children and youth) പാപ്പായുമായി കൂടിക്കാഴ്ചയ്ക്കെത്തും.

സെപ്തംബര്‍ 8 വെള്ളി 
ദൈവത്തോടും പ്രകൃതിയോടുമുള്ള കൊളംബിയന്‍ ജനതയുടെ അനുരഞ്ജനം.
കുടുംബങ്ങള്‍ക്കായുള്ള ദൈവികകാരുണ്യത്തിന്‍റെ വിശ്വാസസംഘടന ഫാമിസ് (Famis - Families of Mercy  - Group
gathered to live together the mercy of God based on faith) പാപ്പാ ഫ്രാന്‍സിസുമായി കുടുംബങ്ങളിലെ സമാധാനരീതികളെക്കുറിച്ചു സംവദിക്കും.

സെപ്തംബര്‍ 9 ശനി
ക്രൈസ്തവ ജീവിതവും ക്രിസ്തുവിലുള്ള ശിഷ്യത്വവും.
കുടുംബങ്ങളുടെ സുസ്ഥിതിക്കായുള്ള സന്നദ്ധസംഘടന ഫാംമോഫ് (Famof : Families Supporting Families.
Voluntary Foudation of Families) സമൂഹത്തിലെ സമാധാനപാത തെളിയിക്കാനുള്ള നവമായ വഴികള്‍ നേര്‍ക്കാഴ്ചയില്‍ ആരായും.

സെപ്തംബര്‍ 10 ഞായര്‍
മനുഷ്യാന്തസ്സും മനുഷ്യാവകാശവും.
സര്‍ക്കാരേതര മനുഷ്യാവകാശ സംഘടന അകോള്‍ഫന്‍ (Acolfan ‘ Colombian Association of Families.
Non-profit Organization) സമൂഹികനീതിക്കും മനുഷ്യാന്തസ്സിനുംവേണ്ടി അനുരഞ്ജനത്തിന്‍റെ വഴികളെക്കുറിച്ച് പാപ്പായോടൊത്ത് ആശയങ്ങള്‍ കൈമാറും.


(William Nellikkal)

07/09/2017 19:26