സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

അപ്പസ്തോലികയാത്രയുടെ ആരംഭത്തില്‍ ഒരു ശുഭമുഹൂര്‍ത്തം

യാത്രയ്ക്കുമുന്‍പ്... - ANSA

07/09/2017 08:36

സെപ്തംബര്‍ 6-Ɔ൦ തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ പേപ്പല്‍ വസതിയില്‍നിന്നും  20-Ɔമത് അപ്പസ്തോലിക യാത്രയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഇറങ്ങിയത് ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ ഡയറക്ടര്‍, ആര്‍ച്ചുബിഷപ്പ് അന്ത്രയാ ക്രജേസ്ക്കി കൂട്ടിക്കൊണ്ടുവന്ന രണ്ടു കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയോടെയാണ്.

റോമാനഗരത്തിന്‍റെ പ്രാന്തത്തില്‍ പൊന്തേ മാമൊളോ എന്ന സ്ഥലത്ത് ജൂലൈ മാസത്തിലുണ്ടായ തീപിടുത്തത്തില്‍ വീടും വസ്തുവകകളും നഷ്ടപ്പെട്ട രണ്ടു കുടുംബളുടെ പുതിയ ഭവനനിര്‍മ്മാണത്തിന്‍റെ വിവരം ആരാഞ്ഞും അവരോട് സാന്ത്വന വാക്കുകള്‍ പറഞ്ഞുകൊണ്ടുമാണ് പാപ്പാ ഫ്രാന്‍സിസ് കൊളംബിയ യാത്രയ്ക്കായി വിമാനത്താവളത്തിലേയ്ക്ക് കാറില്‍ പുറപ്പെട്ടത്.  

റോമിലെ വേനലിലുണ്ടായ തീപിടുത്തത്തില്‍ ഭവനരഹിതരായ ഈ കുടുംബങ്ങള്‍ക്കുവേണ്ടി ഉപവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള വത്തിക്കാന്‍റെ ഓഫിസില്‍നിന്നും ആരംഭിച്ചിട്ടുള്ള വീടുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ആര്‍ച്ചുബിഷപ്പ് ക്രജേസ്ക്കിയില്‍നിന്നും വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിക്കൊണ്ടും, കുടുംബാംഗങ്ങളെ ആശീര്‍വ്വദിച്ചുക്കൊണ്ടുമാണ് അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും യാത്രയ്ക്ക് തുടക്കമിട്ടത്.  

സെപ്തംബര്‍ 6-ന് പുറത്തുവിട്ട ഉപവിപ്രവര്‍ത്തനങ്ങള്‍ക്കുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ പ്രസ്താവനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 


(William Nellikkal)

07/09/2017 08:36