2017-09-06 08:46:00

കോസൊവോയില്‍ വി. മദര്‍ തേരേസയുടെ നാമത്തില്‍ ദേവാലയം


മദര്‍ തെരേസ വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തപ്പട്ടതിന്‍റെ ഒന്നാം വാര്‍ഷികാചരണത്തോടനുബന്ധിച്ച് (04-09-2017), വിശുദ്ധയുടെ ഇരുപതാമത് ചരമവാര്‍ഷികദിനത്തില്‍, അതായത്, സെപ്തംബര്‍ 5-ന് കോസൊവോയിലുള്ള പ്രിസ്തീനയിലെ ദേവാലയം വിശുദ്ധ മദര്‍ തെരേസയുടെ നാമത്തിലുള്ള ആരാധാനകേന്ദ്രമായി വിശ്വാസികള്‍ക്കായി പ്രതിഷ്ഠിക്കപ്പെട്ടു. മദര്‍ തെരേസയുടെ ജന്മദേശമായ അല്‍ബേനിയയില്‍ ജനിച്ച, കര്‍ദിനാള്‍ സിമോണിയെയാണ് ഫ്രാന്‍സീസ് പാപ്പാ തന്‍റെ പ്രതിനിധിയായി ഈ പ്രതിഷ്ഠാകര്‍മം നിര്‍വഹിക്കുന്നതിനു നിയോഗിച്ചത്.  കോസൊവോയിലായിരുന്നു മദര്‍ തെരേസ മാതാപിതാക്കളോടൊത്തു ചെറുപ്പത്തില്‍ താമസിച്ചിരുന്നത്.  അവിടെ, ലെത്നിക്ക രൂപതയിലെ  ദേവാലയത്തിലാണ് മദര്‍ തെരേസ പ്രാര്‍ഥിച്ചിരുന്നതും കൂദാശകള്‍ സ്വീകരിച്ചിരുന്നതും. 

2005-ല്‍ തറക്കല്ലിട്ടുവെങ്കിലും അവിടുത്തെ പ്രത്യേക രാഷ്ട്രീയ കാരണങ്ങളാല്‍ 2013-ലാണ് ദേവാലയത്തിന്‍റെ കൂദാശാകര്‍മം നിര്‍വഹിക്കപ്പെടുന്നത്.  ‘‘ഇന്ന്, ദേവാലയം വിശുദ്ധ മദര്‍ തെരേസയുടെ നാമത്തില്‍ സമര്‍പ്പിക്കപ്പെടുന്നതുവഴി, മദര്‍ തെരേസ തന്‍റെ ജീ വിതത്തിലൂടെ മാതൃകയേകുന്ന സ്നേഹസംസ്ക്കാരം പഠിക്കാനും പ്രായോഗികമാക്കാനുമുള്ള വിശ്വാസികളുടെ ആഗ്രഹം സഫലമാകുകയാണ്’’, പ്രിസ്തീനയിലെ വികര്‍ ജനറല്‍ റവ. ലൂര്‍ദ് ഗേര്‍ജി അഭിപ്രായപ്പെട്ടു.  








All the contents on this site are copyrighted ©.