2017-09-05 17:30:00

പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ...! @pontifex


കൊളംബിയ അപ്പസ്തോലിക യാത്രയ്ക്കുമുന്‍പ് സെപ്തംബര്‍ 5-Ɔ൦ തിയതി ചൊവ്വാഴ്ച  പ്രാദേശികസമയം വൈകുന്നേരം 5.30-ന് പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും സന്ദേശവുമായി കൊളംബിയയിലേയ്ക്ക് യാത്രചെയ്യുമ്പോള്‍ പ്രിയ സുഹൃത്തുക്കളേ, ആ നാടിനുവേണ്ടിയും തനിക്കുവേണ്ടിയും ദയവായി പ്രാര്‍ത്ഥിക്കണേ!”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, ലാറ്റിന്‍, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ സന്ദേശം കണ്ണിചേര്‍ത്തിരുന്നു.  

Dear Friends, please pray  for me and all of Colombia, where I will be travelling for a journey dedicated to reconciliation and peace.

Cari amici, per favore pregate per me e tutta la Colombia dove mi recherò per un viaggio all’insegna della riconciliazione e della pace.

Cari amici, orate pro Nobis, quaesumus, et pro tota Columbia quam in signo pacis invisemus et reconciliationis.

أصدقائي الأعزاء، من فضلكم صلّوا من أجلي ومن أجل كولومبيا التي أقصدها في زيارة تحمل شعار المصالحة والسلا

കൊളംബിയ പ്രേഷിതയാത്രയുടെ ആപ്തവാക്യം : 
ആദ്യപടി  നമുക്കെടുക്കാം!”    Let’s take the firt step!    Demos del primer paso!

സെപ്തംബര്‍ 6-മുതല്‍ 11-വരെയാണ് പാപ്പാ ഫ്രാന്‍സിസ്  കൊളംബിയ സന്ദര്‍ശിക്കുന്നത്. പതിറ്റാണ്ടുകളായി അഭ്യന്തരകലാപത്തില്‍ മുങ്ങിയ തെക്കെ അമേരിക്കന്‍ നാടായ കൊളംബിയയ്ക്ക്  പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനം അനുരഞ്ജനത്തിലൂടെ സമാധാനത്തിന്‍റെ നവമായ പാത തുറക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാം!

പാപ്പാ ഫ്രാന്‍സിസിന് പ്രാര്‍ത്ഥനയോടെ പാപ്പാ ഫ്രാന്‍സിസിന് ശുഭയാത്ര നേരുന്നു!!

 








All the contents on this site are copyrighted ©.