2017-09-04 13:19:00

കുടിയേറ്റമോഖലയില്‍ കുറ്റകൃത്യസംഘടനകളുടെ ഭീതിത സാന്നിധ്യം


സങ്കീര്‍ണ്ണമായ കുടിയേറ്റപ്രക്രിയ കുറ്റകൃത്യസംഘടനകള്‍ അടിമത്തത്തിന്‍റെ നൂതന രൂപങ്ങളാല്‍ മുദ്രിതമാക്കിയിരിക്കയാണെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ കീഴിലുള്ള വിവിധവിഭാഗങ്ങളില്‍ സമഗ്രമാനവിവികസനത്തിനായുള്ള വിഭാഗത്തിന്‍റെ  ഉപകാര്യദര്‍ശിയായ ഈശോസഭാവൈദികന്‍ മൈക്കിള്‍ ചേര്‍ണി ആശങ്ക പ്രകടിപ്പിക്കുന്നു.

ഓസ്ത്രിയായയുടെ തലസ്ഥാനമായ വിയെന്നായില്‍ ഐക്യരാഷ്ടരാഷ്ട്രസഭയ്ക്കുള്ള കാര്യാലയത്തില്‍ കുടിയേറ്റത്തെയും മനുഷ്യക്കടത്തിനെയും അധികരിച്ച് ഈ തിങ്കളാഴ്ച (04/09/17) ആരംഭിച്ച ദ്വിദിന യോഗത്തെ സംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

കട്ടികളും സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന കുടിയേറ്റക്കാരെ കുറ്റകൃത്യസംഘടനകള്‍ സാമ്പത്തികനേട്ടത്തിനായി മനുഷ്യക്കടത്തിനിരകളാക്കുന്ന പ്രവണത ശക്തമായിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിച്ച ഫാദര്‍ ചേര്‍ണി കുടിയേറ്റക്കാര്‍‍ അപകടാവസ്ഥയിലാണെന്ന വസ്തുത എടുത്തുകാട്ടി.

അനധികൃത കുടിയേറ്റത്തെക്കുറിച്ചും പരാമര്‍ശിച്ച അദ്ദഹം നിയമപരവും സുരക്ഷിതവുമായ കുടിയേറ്റ സാധ്യതകള്‍ നിഷേധിക്കപ്പെടുമ്പോഴാണ് ജനങ്ങള്‍ അനധികൃത കുടിയേറ്റത്തിന് നിര്‍ബന്ധിതരാകുന്നതെന്ന് വിശദീകരിച്ചു.    

 

 








All the contents on this site are copyrighted ©.