സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

ഉത്തരകൊറിയയ്ക്കെതിരെ ലോക ശക്തികള്‍

ലോകത്തിന് ഭീഷണിയായി മാറുന്ന ഉത്തര കൊറിയയുടെ മിസ്സൈല്‍ വിക്ഷേപണങ്ങളിലൊന്ന് - AFP

04/09/2017 13:33

ഉത്തരകൊറിയ നടത്തിയ ഭൂഗര്‍ഭ ഹൈഡ്രജന്‍ബോംബു പരീക്ഷണത്തെ ലോകമഖിലം അപലപിക്കുന്നു.

ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ അമേരിക്കന്‍ ഐക്യനാടുകള്‍ 1945 ല്‍ ഇട്ട അണുബോംബിന്‍റെ അഞ്ചിരട്ടി ശക്തിയുള്ള ബോംബാണ് കൊറിയയുടെ പ്രസിഡന്‍റ് കിം ജോംഗ് ഉന്നിന്‍റെ  നിര്‍ദ്ദേശാനുസരണം ഞായറാഴ്ച (03/09/17) പരീക്ഷിക്കപ്പെട്ടത്.

ദക്ഷിണകൊറിയയിലും ചൈനയിലും ഭൂകമ്പം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണമാണ് ഹൈഡ്രജന്‍ ബോംബ് സ്ഫോടന വിവരം പുറംലോകത്തിനു ലഭ്യമാക്കിയത്. മണിക്കൂറുകള്‍ക്കുശേഷം ഉത്തര കൊറിയ ഈ വിവരം സ്ഥിരീകരിച്ചു.

അന്താരാഷ്ട്രനിയമങ്ങളുടെ കടുത്ത ലംഘനമാണ് ഈ പരീക്ഷണമെന്ന് ഐക്യരാഷ്ട്രസഭയുടെ മേധാവി ( സെക്രട്ടറി ജനനറല്‍) അന്തോണിയൊ ഗുട്ടേരെസ് അപലപിച്ചു.

അണുവായുധനിര്‍വ്യപനം നിരായുധീകരണം എന്നിവയ്ക്കായി അന്താരാഷ്ട്രതലത്തില്‍ നടത്തുന്ന യത്നങ്ങളെ അട്ടിമറിക്കുന്നതും ആ പ്രദേശത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിഉയര്‍ത്തുന്നതുമാണ് ഉത്തരകൊറിയയുടെ ഈ നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചൈനയും റഷ്യയും ഈ ബോംബുപരീക്ഷണത്തെ അപലപിച്ചു.

04/09/2017 13:33