സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ ലോകം

സെപ്റ്റംബര്‍ 5 "ലോക ഉപവി ദിനം"

വിശുദ്ധ മദര്‍ തെരേസയുടെ ഒരു ചുമര്‍ ചിത്രം, ബാംഗ്ലൂര്‍ - EPA

04/09/2017 13:41

അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസയുടെ ചരമദിനവും തിരുന്നാള്‍ ദിനവുമായ സെപ്റ്റംബര്‍ 5ന് ഐക്യരാഷ്ട്രസഭ “ഉപവി ദിനം” ആചരിക്കുന്നു.

1997 സെപ്റ്റംബര്‍ 5നാണ് വിശുദ്ധ മദര്‍ തെരേസ മരണമടഞ്ഞത്.

2012 ഡിസമ്പറിലാണ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ ഉപവിദിനാചരണം ഏര്‍പ്പെടുത്തിയത്.

വിദ്യഭ്യാസം, ബോധവത്ക്കരണ വികസനപരിപാടികള്‍ എന്നിവയിലൂടെ ഉപവിപ്രവര്‍ത്തനങ്ങളും ദാനശീലങ്ങളും പരിപോഷിപ്പിച്ചുകൊണ്ട് ഈ ദിനം ഉചിതമായരീതിയില്‍ ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ അംഗരാഷ്ട്രങ്ങളെയും അന്താരരാഷ്ട്ര സംഘടനകളെയും പ്രാദേശികസമൂഹങ്ങളെയും ആഹ്വാനം ചെയ്യുന്നു.

 

04/09/2017 13:41