സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

സൃഷ്ടിയെ പരിരക്ഷിക്കാന്‍ സഭകള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കും

സൃഷ്ടിക്കായൊരു പ്രാര്‍ത്ഥന - AFP

30/08/2017 19:38

സെപ്തംബര്‍ 1-Ɔ൦ തിയതി വെള്ളിയാഴ്ച 
സഭകള്‍ ആചരിക്കുന്ന പരിസ്ഥിതിക്കായുള്ള പ്രാര്‍ത്ഥനാ ദിനത്തിലാണ് സഭൈക്യപരമായ പരിപാടികള്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കപ്പെട്ടരിക്കുന്നത്.  ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകള്‍ കൈകോര്‍ത്താണ് ഇത്തവണ സൃഷ്ടിയുടെ പരിരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിനം ആവിഷ്ക്കരിക്കുന്നത്.  ചരിത്രത്തിലുണ്ടായ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ (Protestant Reformation) 500-Ɔ൦ വാര്‍ഷികവും  കണക്കിലെടുത്താണ് പൊതുഭവാനമായ ഭൂമി സംരക്ഷിക്കുന്നതിനുള്ള പരിപാടികള്‍  ലോകമെമ്പാടും വിവിധ സഭകള്‍ ഒത്തുചേര്‍ന്നു സംഘടിപ്പിക്കാന്‍ പരിശ്രമിക്കുന്നത്.

സഭകള്‍ തമ്മില്‍ ചെറിയ വ്യത്യാസങ്ങള്‍ നിലനില്ക്കെ മാനവികതയുടെ പൊതുനന്മയ്ക്കായി കൈകോര്‍ക്കാമെന്ന വീക്ഷണം പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പ്രഖ്യപിച്ചിട്ടുള്ളതും പ്രാവര്‍ത്തികമാക്കാന്‍ ഇന്നും പരിശ്രമിക്കുന്നതുമാണ്. സഭകളുടെ ആഗോള കൂട്ടായ്മ (World Council of Churches), ആംഗ്ലിക്കാന്‍ സഭാകൂട്ടായ്മ, കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ്, പാപ്പാ ഫ്രാന്‍സിസ് എന്നിവര്‍ ആഗോളതലത്തില്‍ ഭൂമിയുടെ സുസ്ഥിതിക്കായി സംവിധാനംചെയ്തിട്ടുള്ള വൈവിധ്യമാര്‍ന്ന പദ്ധതിയെ പിന്‍താങ്ങുന്നുണ്ട്.

പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തിട്ടുള്ള പൊതുഭവനമായ ഭൂമി സംരക്ഷിക്കുന്നതിനുള്ള ആഗോളം പ്രാര്‍ത്ഥനാദിനവും"World Day of Prayer for the Care of creation", കിഴക്കിന്‍റെ ഓര്‍ത്തടോക്സ് സഭകള്‍ അന്നാളില്‍ത്തന്നെ ആചരിക്കുന്ന പരിസ്ഥിതിദിനവും കണക്കിലെടുത്താണ് ആഗോള  പ്രാര്‍ത്ഥനാ പാരിപാടികള്‍ക്ക് സെപ്തംബര്‍ 1-ന് സഭകള്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നത്.  

പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ  വിശുദ്ധ ഫ്രാന്‍സിസിന്‍റെ അനുസ്മരണ ദിനമായ ഒക്ടോബര്‍ 4-വരെ നീണ്ടുനില്ക്കുന്ന വിധത്തിലാണ് ചില ദേശീയ സഭകളുടെ കൂട്ടായ്മ പരിപാടികള്‍  സംവിധാനം ചെയ്തിതിക്കുന്നത്.  ആഗസ്റ്റ് 29-Ɔ൦ തിയതി ചൊവ്വാഴ്ച പുറത്തുവിട്ട വത്തിക്കാന്‍ മാധ്യമകാര്യാലയത്തിന്‍റെ പ്രസ്താവന അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://it.seasonofcreation.org/  Reba@catholicclimatemovement.global   ufficio.stampa@focsiv.it


(William Nellikkal)

30/08/2017 19:38