സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''ദൈവത്തിനായി സൃഷ്ടിക്കപ്പെട്ടവരാണു നമ്മള്‍'': പാപ്പായുടെ ട്വീറ്റ്

വേദപാരംഗതനായ വി. അഗസ്റ്റിന്‍ - RV

28/08/2017 16:30

വിശുദ്ധനും വേദപാരംഗതനുമായ ആഗുസ്തീനോസിന്‍റെ തിരുനാളായ ഓഗസ്റ്റ് 28-ാംതീയതി വിശു ദ്ധന്‍റെ സുപ്രസിദ്ധമായ ഏറ്റുപറച്ചില്‍ ട്വിറ്ററില്‍ കുറിച്ചുകൊണ്ട്, ഫ്രാന്‍സീസ് പാപ്പാ ആഴമായ ഒരു വിചിന്തനത്തിലേക്കു നമ്മെ ക്ഷണിക്കുകയാണ്:

ദൈവമേ! അങ്ങേയ്ക്കായി അവിടുന്നു ഞങ്ങളെ സൃഷ്ടിച്ചു.  അങ്ങില്‍ വിലയം പ്രാപിക്കുവോളം ഞങ്ങള്‍ അസ്വസ്ഥരായിരിക്കും.

വി. ആഗുസ്തീനോസിന്‍റെ അമ്മയായ വി. മോനിക്കായുടെ തിരുനാളായ ഓഗസ്റ്റ് 27, ഞായറാഴ്ചയിലെ ട്വിറ്ററില്‍ പാപ്പാ വിശുദ്ധയെ അനുസ്മരിച്ചുകൊണ്ട്, മക്കളുടെ വിശുദ്ധജീവിതത്തിനുവേണ്ടി കരയുന്ന അമ്മമാര്‍ക്ക് പ്രത്യാശ പകരുന്നു:

 ഇന്ന് എത്രയോ അമ്മമാരാണ്, വി. മോനിക്കയെപ്പോലെ, തങ്ങളുടെ മക്കള്‍ ക്രിസ്തുവിലേക്കു തിരിച്ചുവരുന്നതിനുവേണ്ടി കണ്ണീരൊഴുക്കുന്നത്.  ദൈവത്തിന്‍റെ കൃപയിലുള്ള പ്രത്യാശ ഒരിക്കലും നിങ്ങള്‍ നഷ്ടപ്പെടുത്തരുത്.

28/08/2017 16:30