സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

പാവങ്ങളുടെ അമ്മയ്ക്കൊരു പ്രണാമം!

അഗതികളുടെ അമ്മ

26/08/2017 14:51

ആഗസ്റ്റ് 26 പുണ്യവതിയായ മദര്‍ തെരേസയുടെ ജന്മനാള്‍.

26 ആഗസ്റ്റ് 1910 കിഴക്കന്‍ യൂറോപ്പിലെ അല്‍ബേനിയയില്‍ ജനിച്ചു.  5 സെപ്തംബര്‍ 1997 കല്‍ക്കട്ടയില്‍ അന്തരിച്ചു.  തന്‍റെ എളിയ ജീവിതം ലോകത്തുള്ള അഗതികള്‍ക്കായി സമര്‍പ്പിച്ച കല്‍ക്കട്ടയിലെ കരുണാര്‍ദ്രയായ അമ്മയെ പാപ്പാ ഫ്രാന്‍സിസ് 2016 സെപ്തംബര്‍ 5-ന് വിശുദ്ധ പദത്തിലേയ്ക്ക് ഉയര്‍ത്തി.

“ഓരോരുത്തരും സൃഷ്ടിക്കപ്പെട്ടത് സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമാണ്.   മനുഷ്യര്‍ ഹിന്ദുവോ മുസല്‍മാനോ ക്രിസ്ത്യനോ ആരുമാവട്ടെ!  ഏതു ജാതിയോ മതമോ ആവട്ടെ!! സകലരും ദൈവമക്കളാണ്.  ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടവരാണ്!”                                                                                                                                                                                          - മദര്‍ തെരേസ.

ഡാവിനയും കൂട്ടുകാരിയും പാടിയ ഗാനം ഫാദര്‍ വില്യം നെല്ലിക്കല്‍ രചിച്ചതാണ്.  ഈണംപകര്‍ന്നത് ഹാരി കൊറയയും
ഫാദര്‍ വില്യം നെല്ലിക്കലും.


(William Nellikkal)

26/08/2017 14:51