സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പ്രബോധനങ്ങള്‍

സമാധാന സംസ്ഥാപന പ്രക്രിയയും റഷ്യയും -കര്‍ദ്ദിനാള്‍ പരോളിന്‍

റഷ്യയുടെ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിനും വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിനും റഷ്യയില്‍ 23/08/17 - EPA

26/08/2017 12:47

സമാധാനസംസ്ഥാപന പ്രക്രിയയില്‍ റഷ്യയ്ക്കുള്ള സവിശേഷ പങ്ക് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഊന്നിപ്പറയുന്നു.

റഷ്യയില്‍ ഈ മാസം 21 മുതല്‍ 24 വരെ (21-24/08/2017) ദീര്‍ഘിച്ച സന്ദര്‍ശനം കഴിഞ്ഞ് വത്തിക്കാനില്‍ തിരിച്ചെത്തിയ അദ്ദേഹം വത്തിക്കാന്‍റെ മാദ്ധ്യമകാര്യാലയത്തിന് മാത്രമായി അനുവദിച്ച അഭിമുഖത്തില്‍ ഈ യാത്ര പുനരവലോകനം ചെയ്യുകയായിരുന്നു.

റഷ്യ ഒരു രാജ്യമെന്ന നിലയിലാകട്ടെ, ഒരു നേതൃത്വം എന്ന നിലയിലാകട്ടെ അതിന് സമാധാനസംസ്ഥാനപത്തിനായി പരിശ്രമിക്കുകയെന്ന വലിയൊരുത്തരവാദിത്വം ഉണ്ടെന്നും അത് സകല താല്പര്യങ്ങള്‍ക്കുമുപരിയായി സമാധനത്തെ പ്രതിഷ്ഠിക്കണമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ വിശദീകരിച്ചു.

ശ്രവണത്തിന്‍റെയും സംഭാഷണത്തിന്‍റെയുമായ ഒരന്തരീക്ഷത്തില്‍ സേതുബന്ധങ്ങളുടെ നിര്‍മ്മിതിയുടെ അരൂപിയാല്‍ സാന്ദ്രമായിരുന്നു തന്‍റെ റഷ്യ സന്ദര്‍ശനമെന്നും അത് രചനാത്മകമായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി.

 

26/08/2017 12:47