സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

25-ാമത് സീറോമലബാര്‍ സഭാ മെത്രാന്‍ സിനഡ് ആരംഭിച്ചു

- RV

22/08/2017 16:27

ഇരുപത്തഞ്ചാമത് സീറോമലബാര്‍ മെത്രാന്‍ സിന‍ഡിന്‍റെ രണ്ടാംസെഷന്‍ ഓഗസ്റ്റ് 21, തിങ്കളാഴ്ച, സഭയുടെ ആസ്ഥാനമായ കാക്കനാടു മൗണ്ട് സെന്‍റ് തോമസില്‍ ആരംഭിച്ചു.

സീറോ മലബാര്‍ സഭയിലെ 49 മെത്രാന്‍മാരുള്‍പ്പെടുന്ന സിനഡില്‍ സഭാതലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് അധ്യക്ഷം വഹിക്കുന്നത്. ഇന്നിന്‍റെ സാമൂഹിക, സാംസ്ക്കാരിക, അധ്യാത്മിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് പ്രാര്‍ഥനാപൂര്‍വം ഒരുങ്ങുക എന്ന് കര്‍ദിനാള്‍ സഭാധ്യക്ഷന്മാരെ ആഹ്വാനം ചെയ്തു.  

കത്തോലിക്കാസഭയിലെ വിവിധ സന്യാസസമൂഹങ്ങളുടെ അധികാരികളുമായി കൂടിക്കാഴ്ച നടത്തുകയും സമര്‍പ്പിത ജീവിതത്തിന്‍റെ വിവിധ മാനങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്യുന്നതിന് സിനഡ് സമയം കണ്ടെത്തും.  ഓഗസ്റ്റ് 21-ാം തീയതി ആരംഭിച്ച സിനഡ് സെപ്തംബര്‍ ഒന്നിന് അവസാനിക്കും. 

22/08/2017 16:27