സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

‘‘സ്വാഗതം ചെയ്യുക, സംരക്ഷിക്കുക, സമുദ്ഗ്രഥിക്കുക’’: പാപ്പായുടെ സന്ദേശം

- AP

21/08/2017 15:46

‘‘സ്വീകരിക്കുക സംരക്ഷിക്കുക, സമുദ്ഗ്രഥിക്കുക’’: അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ആഗോളദിനത്തിനു പാപ്പായുടെ സന്ദേശം.

ഫ്രാന്‍സീസ് പാപ്പാ, തന്‍റെ ആചാര്യത്വത്തിന്‍റെ ആരംഭത്തില്‍ ലാമ്പദൂസയില്‍ അഭയാര്‍ഥികളെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍  സ്വീകരിച്ച പ്രതിബദ്ധത ആവര്‍ത്തിച്ചുകൊണ്ടും, കുടിയേറ്റപ്രശ്നത്തില്‍ കൈക്കൊള്ളേണ്ട, ‘‘സ്വാഗതം ചെയ്യുക,  സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക, ഉള്‍ച്ചേര്‍ക്കുക’’, എന്നീ നയങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടും 2018 ജനുവരി 14-ന് ആചരിക്കുന്ന അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും നൂറ്റിനാലാമത് ആഗോളദിനത്തിലേയ്ക്കു നല്‍കിയ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. 

ഏതെങ്കിലുമൊരു പരദേശി നമ്മുടെ വാതിലില്‍ മുട്ടുന്നത്, നമ്മെ ഓര്‍മിപ്പിക്കുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരു പത്തഞ്ചാമധ്യായം ആണെന്നും, അത് കര്‍ത്താവായ യേശുവുമായുള്ള സമാഗമവേളയാണെന്ന് അനുസ്മരിക്കണമെന്നും പാപ്പാ സന്ദേശത്തില്‍പറയുന്നു. അതിനാല്‍ കുടിയേറ്റപ്രശ്നം പരിഗണിക്കുക എന്നത് സഭയുടെ വലിയ ഉത്തരവാദിത്വമായി, അത് എല്ലാവരുമായി പങ്കുവയ്ക്കേണ്ട ഒന്നായി പാപ്പാ ചൂണ്ടിക്കാണിക്കുകയാണ് ഈ സന്ദേശത്തില്‍.

2017 ഓഗസ്റ്റ് 15, സ്വര്‍ഗാരോപണത്തിരുനാള്‍ ദിനത്തില്‍ ഒപ്പുവച്ചിരിക്കുന്ന പാപ്പായുടെ ഈ സന്ദേശം ഓഗസ്റ്റ് 21, തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തി.

21/08/2017 15:46