സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

"നീതിഞായര്‍" ആചരണം ഈ ഞായറാഴ്ച

ഭാരതസഭ ഈ ഞായറാഴ്ച (20/08/17) നീതിഞായര്‍- (ജസ്റ്റിസ് സണ്‍ഡേ) ആചരിക്കുന്നു.

അനുവര്‍ഷം സ്വര്‍ഗ്ഗാരോപിതനാഥയുടെതിരുന്നാളും ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും ആഘോഷിക്കപ്പെടുന്ന ആഗസ്റ്റ് 15 കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് നീതി ഞായര്‍ ആചരിക്കപ്പെടുന്നത്.

ഭാരതത്തിലെ കത്തോലിക്കമെത്രാന്‍സംഘത്തിന്‍റെ, സി ബി സി ഐ യുടെ, നീതി-സമാധാനം-വികസനം എന്നിവയ്ക്കായുള്ള സമിതിയുടെ ആഭിമുഖ്യത്തിലാണ്
ഈ ആചരണം.

1986 ല്‍ ഗോവയില്‍ ചേര്‍ന്ന സി ബി സി ഐ യോഗമാണ് നീതി ഞായര്‍ ആചരണം ഏര്‍പ്പെടുത്തിയത്.

വ്യക്തികളിലും വ്യവസ്ഥാപനങ്ങളിലും നീതിബോധമുണര്‍ത്തുകയാണ് ഈ ആചരണത്തിന്‍റെ ലക്ഷ്യം.

ഭാരതത്തിലെ ദളിത് സമൂഹത്തിന്, വിശിഷ്യ, ക്രൈസ്തവവിശ്വാസം സ്വീകരിച്ച വലിയ ഒരു സമൂഹത്തിന് സാമൂഹ്യനീതി ലഭിക്കാത്ത ഒരു സാഹചാര്യത്തില്‍ ഈ നീതിനിഷേധം സമൂഹത്തിനുമുന്നില്‍ വെളിപ്പെടുത്തുകയും നീതിക്കായി വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെ പോരാട്ടം തുടരുകയും ചെയ്യുന്നതിന്‍റെ ഭാഗമായിട്ടാണ് ഭാരതക്രൈസ്തവ സമൂഹം ഈ ദിനം ആചരിക്കുന്നത്.

ഭാരതത്തിലെ കത്തോലിക്കാമെത്രാന്‍സംഘം ദളിത്സഹോദരങ്ങളുടെ സമുദ്ധാരണത്തിനായി ദളിത്ശാക്തീകരണനയം പ്രഖ്യാപിച്ചിരിക്കുന്നത് ഇത്തവണത്തെ ഈ ദിനാചരണത്തിന് പ്രത്യേക പശ്ചാത്തലമൊരുക്കുന്നുവെന്ന് കേരളത്തിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ കീഴില്‍  പിന്നോക്കവിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സമിതി ഈ ഞായറാഴ്ച്ച കേരളത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ വായിക്കുന്നതിനായി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു.

സഭയുടെ എല്ലാതലങ്ങളിലും ദളിത് ശാക്തീകരണസംവിധാനങ്ങള്‍ ഉണ്ടാകുന്നതിനായി സകലരും സംഘാതമായി യത്നിക്കേണ്ടതിന്‍റെ ആവശ്യകതയും ഈ സമിതി ചൂണ്ടിക്കാട്ടുന്നു.

2017-2018 കാലയളവില്‍ കേരളത്തില്‍ ദളിത്കത്തോലിക്കര്‍ക്കായി 300 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സഹായപദ്ധതിക്ക് സി എം ഐ സന്ന്യാസസമൂഹവും, വിന്‍സന്‍റ്   ഡി പോള്‍ സൊസൈറ്റിയും ഫ്രാന്‍സിസ്കന്‍ അല്മായ സമൂഹവും ഉദാരമായ സംഭാവന വാഗ്ദാനം ചെയ്തിട്ടുള്ളതും സമിതി ഈ വിജ്‍ഞാപനത്തില്‍ നന്ദിയോടെ അനുസ്മരിക്കുന്നു.

19/08/2017 12:41