2017-08-18 13:03:00

പോര്‍ട്ടുഗലിലെ ഫുണ്‍ഷാലില്‍ അപകടമരണങ്ങള്‍-പാപ്പാ അനുശോചിച്ചു


പോര്‍ട്ടുഗലിലെ മദൈര ദ്വീപിലെ ഫുണ്‍ഷാലില്‍ (FUNCHAL) സ്വര്‍ഗ്ഗാരോപിതനാഥയുടെ തിരുന്നാള്‍ പ്രദക്ഷിണവേളയില്‍ മരം കടപുഴകിവീണ് അനേകര്‍ മരണമടഞ്ഞ സംഭവത്തില്‍ മാര്‍പ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.

ഫ്രാന്‍സീസ്പാപ്പായുടെ അനുശോചനം അറിയിക്കുന്ന സന്ദേശം വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ ഫുണ്‍ഷാല്‍ രൂപതയുടെ മെത്രാന്‍  അന്തോണിയൊ ജ്വൊഷെ കവാകൊ കരില്യൊയ്ക്ക് പോര്‍ട്ടുഗലിലെ അപ്പസ്തോലിക് നുണ്‍ഷ്യൊ ആര്‍ച്ചുബിഷപ്പ് റീനൊ പസ്സിഗാത്തൊ വഴിയാണ് എത്തിച്ചുകൊടുത്തത്.

മരണമടഞ്ഞ സഹോദരങ്ങളെ ദൈവത്തിന്‍റെ കാരുണ്യത്തിന് പാപ്പാ സമര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ക്കും മുറിവേറ്റവര്‍ക്കും തന്‍റെ ആദ്ധ്യാത്മിക സാന്നിധ്യം ഉറപ്പുനല്കുകയും ചെയ്യുന്നുവെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ അനുശോചനസന്ദേശത്തില്‍ അറിയിക്കുന്നു.

ഫുണ്‍ഷാലില്‍ മരംവീണുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും അമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 








All the contents on this site are copyrighted ©.