സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

റഷ്യസന്ദര്‍ശനം സമാധാന പരിപോഷണാര്‍ത്ഥം-കര്‍ദ്ദിനാള്‍ പരോളിന്‍

കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി - EPA

18/08/2017 13:17

തന്‍റെ ആസന്നമായിരിക്കുന്ന റഷ്യസന്ദര്‍ശനത്തിന്‍റെ ലക്ഷ്യം സമാധാന പരിപോഷണമാണെന്ന് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍.

ഈ മാസം 20 മുതല്‍ 24 വരെ നീളുന്ന (20-24/08/2017) റഷ്യസന്ദര്‍ശന പരിപാടിയെക്കുറിച്ച് ഇറ്റലിയിലെ ഒരു കത്തോലിക്കാ വരികയായ ഫമീല്യ ക്രിസ്ത്യാനയ്ക്ക് (FAMIGLIA CRISTIANA) നല്കിയ ഒരഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

അന്താരാഷ്ട്രതലത്തില്‍ പിരിമുറുക്കങ്ങള്‍ ശക്തമായിരിക്കുന്ന ഒരന്തരീക്ഷത്തില്‍ നടക്കാന്‍ പോകുന്ന ഈ സന്ദര്‍ശനം സമാധാനപരിപോഷണാര്‍ത്ഥമാണ് എന്നാണ് കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞത്.

പൗരാധികാരികളുമായുള്ള കൂടിക്കാഴ്ചകളില്‍ മാത്രമല്ല റഷ്യയിലെ ഓര്‍ത്തഡോക്സ് സഭയുടെ ഉന്നതാധികാരികളുമായുള്ള സംഭാഷണവേളയിലും ഈ വിഷയം താന്‍ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തിയ അദ്ദേഹം സമാധാനസംസ്ഥാപനയത്നത്തില്‍ വിശ്വാസികളുടെ സമൂഹത്തിന് സുപ്രധാനപങ്കുണ്ടെന്ന് വിശദീകരിച്ചു.

 

 

18/08/2017 13:17