സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

ഫിലിപ്പീന്‍സ് സര്‍ക്കാരിന്‍റെ മയക്കുമരുന്നു യുദ്ധം നിയമവിരുദ്ധം

പ്രസിഡന്‍റ് റൊഡ്രീഗോ ദുത്തേര്‍ത്തെ പ്രതിസന്ധിയില്‍ - EPA

17/08/2017 18:26

മയക്കുമരുന്നു സംഘത്തിനെതിരായ ഫിലിപ്പീന്‍സ് സര്‍ക്കാരിന്‍റെ യുദ്ധം. 32 പേര്‍ കൊല്ലപ്പെട്ടു. പ്രസിഡന്‍റ് റൊഡ്രീഗോ ദുതേര്‍ത്തേയുടെ മയക്കുമരുന്നു സംഘത്തിന് എതിരായ യുദ്ധം നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ സംഘടന, ആംനെസ്റ്റി ഇന്‍റെര്‍നാഷണല്‍ (Amnesty International) ആരോപിച്ചു. പൊതുഅവധി ദിവസമായിരുന്ന ആഗസ്റ്റ് 15-Ɔ൦ തിയതിയാണ് ഫിലിപ്പീന്‍സിലെ ബുലാകാന്‍ പ്രവിശ്യയില്‍ മയക്കുമരുന്ന മാഫിയയ്ക്കെതിരെ പൊലീസ് വെടിവയ്പ് നടത്തിയത്. മയക്കുമരുന്നിന് എതിരായ സര്‍ക്കാര്‍ പോരാട്ടത്തില്‍ ഇത്രയും അധികംപേര്‍ കൊല്ലപ്പെടുന്നത് ഫിലിപ്പീന്‍സില്‍ ആദ്യമായിട്ടാണ്. മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്‍റെര്‍ നാഷണല്‍ ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന മഫിയകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പ്രസിഡന്‍റ് ദുതേര്‍ത്തേയുടെ നയവും സമീപനരീതിയും നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ആംനെസ്റ്റി രാജ്യാന്തര പ്രസ്ഥാനം കുറ്റപ്പെടുത്തി. മയക്കുമരുന്നു ലോബിക്കെതിരായ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത് സ്ഥലത്തെ പാവപ്പെട്ടവും നിര്‍ദ്ദോഷികളുമാണെന്ന് സന്നദ്ധസംഘടയുടെ വക്താവ് ജെയിംസ് ഗോമസ് പ്രസ്താവനയിലൂടെ ആരോപിച്ചു. ഫിലിപ്പീന്‍സ് സര്‍ക്കാരിന്‍റെ മയക്കുമരുന്നു യുദ്ധത്തില്‍  ഈ വര്‍ഷം 700-പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടയുടെ പഠങ്ങളും കണക്കുകളും ചൂണ്ടിക്കാട്ടുന്നു.

നീതി-നിയമ നടപടിക്രമങ്ങള്‍ ഒഴിവാക്കി നടത്തപ്പെടുന്ന കൊലപാതകക്കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന ലോകത്തെ ഏകസര്‍ക്കാരേതന മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റിയെ ഫിലിപ്പീന്‍സില്‍നിന്നും പുറത്താക്കാന്‍ പ്രസിഡന്‍റ് ദുതേര്‍ത്തേ അടുത്തകാലത്ത് ശ്രമിച്ചതായി പ്രസ്ഥാനത്തിന്‍റെ വക്താവ് ഗോമസ് അറിയിച്ചു. മയക്കുമരുന്നുമായ ബന്ധപ്പെട്ട് ഫിലിപ്പീന്‍സില്‍ നടക്കുന്ന യുദ്ധത്തെയും  കൊലപാതകങ്ങളെയും കുറിച്ച് യൂറോപ്യന്‍ പാര്‍ലിമെന്‍റും ആശങ്ക രേഖപ്പെടുത്തിയിട്ടുള്ളതാണ്.

Report of the war against drug and killings in Philippines :   https://www.amnesty.it/filippine-la-guerra-della-polizia-ai-poveri/


(William Nellikkal)

17/08/2017 18:26