സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

ആഗസ്റ്റ് 25 വെള്ളി “കണ്ഡാമല്‍ദിനം” നീതിക്കായൊരു മുറവിളി

മതേതരത്തിന്‍റെ മുറവിളി - AFP

17/08/2017 20:02

ഒറീസ-കണ്ഡാമല്‍ ക്രൈസ്തവ പീഡനത്തിന്‍റെ 9-Ɔ൦ വാര്‍ഷികം

ഒറീസയിലെ കണ്ഡാമല്‍ ജില്ലയില്‍ 2008-ല്‍ കൊല്ലപ്പെട്ട രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ടാണ് ദേശീയ ഐക്യദാര്‍ഢ്യ വേദി (National Solidarity Forum) എന്ന പൗരപ്രസ്ഥാനം “കണ്ഡാമല്‍ദിനം” ആചരിക്കുന്നത്.  

ന്യൂനപക്ഷങ്ങളെ കൂട്ടിക്കുരുതി ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനും, പീഡിതരായ ക്രൈസ്തവര്‍ക്ക് ഇനിയും നീതി നടപ്പാക്കിക്കൊടുക്കുന്നതിനുമുള്ള മുറവിളിയാണ് ആഗസ്റ്റ് 25-ന് ദേശീയതലത്തില്‍ അനുഷ്ഠിക്കുന്ന ‘കണ്ഡാമല്‍ദിന’മെന്ന് 17-Ɔ‍‍‍൦ തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ റേഡിയോയ്ക്കു ഐക്യദാര്‍ഢ്യ വേദി നല്കിയ പ്രസ്താവന വെളിപ്പെടുത്തി.

2008-ല്‍ ഒറീസയിലുണ്ടായ ഭീകരമായ ക്രൈസ്തവ പീഡനസംഭവത്തിന്‍റെ 9-Ɔ൦ വാര്‍ഷികമാണിത്. 100-ല്‍ അധികംപേര്‍ കൊല്ലപ്പെടുകയും, സ്ത്രീകള്‍ ബലാല്‍സംഘം ചെയ്യപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, ആയിരങ്ങള്‍ ഭവനരഹിതരാക്കപ്പെടുകയും, പ്രാര്‍ത്ഥനാലയങ്ങളും സ്ഥാപനങ്ങളും വീടപകളും തച്ചുടയ്ക്കപ്പെടുകയും, കൊള്ളയടിക്കപ്പെടുകയും, കൊള്ളിവെയ്ക്കപ്പെടുകയും ചെയ്ത ഒരു കറുത്തദിനത്തിന്‍റെ വേദനാജനകമായ ഓര്‍മ്മയാണിത്. രാജ്യത്ത് ഇനിയും തലപൊക്കുന്ന മതമൗലികവാദത്തിനെതിരെ അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും വഴികളിലൂടെ നീങ്ങാനുള്ള ശ്രമമാണിത്. വിവിധ മതസമൂഹങ്ങള്‍ തമ്മില്‍ രമ്യതയും കൂട്ടായ്മയും ആര്‍ജ്ജിക്കാനുള്ള ദിനവും പരിശ്രവുമാണിതെന്നും പ്രസ്താവന വ്യക്തമാക്കി. 


(William Nellikkal)

17/08/2017 20:02