സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് – യുഎന്‍ വക്താവ്

മനുഷ്യാവകാശത്തിനുള്ള യുഎന്‍ ഹൈ-കമ്മിഷണര്‍, സെയ്ദ് റാദ് അല്‍-ഹുസൈന്‍ - REUTERS

17/08/2017 09:27

മനുഷ്യാവകാശത്തിനായുള്ള യുഎന്‍ മേധാവി (High Commissioner) സെയ്ദ് റാദ് ആല്‍-ഹുസൈന്‍റെ പ്രസ്താവന.

സമാധാനപരമായി പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. യുഎന്നിന്‍റെ മനുഷ്യാവകാശ കമ്മിഷനുള്ള ജനീവ കേന്ദ്രത്തിലെ മേധാവി, സെയിദ് റാദ് അല്‍-ഹുസൈന്‍ പ്രസ്താവിച്ചു.  കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ ആഗസ്റ്റ് 11-Ɔ൦ തിയതി പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുശേഷം പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തെക്കുറിച്ചാണ് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ തലവന്‍, അല്‍ ഹുസൈന്‍ ആഗസ്റ്റ് 16-Ɔ൦ തിയതി ബുധനാഴ്ച ഇങ്ങനെ പ്രതികരിച്ചത്.

സര്‍ക്കാര്‍ നടത്തിയ തിരഞ്ഞെടുപ്പു രീതിയോടും അതില്‍ ഉപയോഗിച്ച ബലപ്രയോഗത്തോടുമുള്ള പ്രതിഷേധമാണ് ജനങ്ങള്‍ നയ്റോബിയില്‍ പ്രകടിപ്പിക്കാന്‍ ശ്രമിച്ചത്. അതിനോട് സര്‍ക്കാര്‍ അക്രമാസക്തമായി പ്രതികരിച്ചത് തെറ്റാണ്. രാജ്യത്തെ അഴിമതിയോടും തെറ്റായ നടപടിക്രമത്തോടും സമാധാനപരമായി പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. യൂഎന്നിന്‍റെ പേരിലുള്ള പ്രസ്താവനയിലൂടെ നയ്റോബിയിലെ സര്‍ക്കാര്‍ കേന്ദ്രത്തെ അല്‍-ഹുസൈന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പു നടപടി ക്രമങ്ങളിലുണ്ടാകുന്ന പ്രതിഷേധം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവാദത്തിന്‍റെ രീതിയാണ് ഉപയോഗിക്കേണ്ടത്. സുരക്ഷാ സംവിധാനങ്ങളെന്നു പറയുന്നത് ആദ്യംതന്നെ തോക്കോ അതിക്രമമോ ഉപയോഗിക്കുന്നതല്ല, മറിച്ച് സമാധാനത്തിന്‍റെയും സംവാദത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. അല്‍ ഹുസൈന്‍ പ്രസ്താവനയില്‍ വിശദീകരിച്ചു. പ്രതിഷേധിക്കുന്നവര്‍ ഒരിക്കലും അക്രമമാര്‍ഗ്ഗം ഉപയോഗിക്കരുത്. അതുപോലെ സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനാണ് രാഷ്ട്രീയ നേതാക്കളും ജനങ്ങളെ ആഹ്വാനംചെയ്യേണ്ടത്. മറിച്ച് അവരെ പ്രകോപിപ്പിക്കുകയോ, അക്രമത്തിന്‍റെ പാതയില്‍ നയിക്കുകയോയാണ് വേണ്ടത്. പ്രസ്താവനയില്‍ അല്‍ ഹുസൈന്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കെനിയയിലെ സുരക്ഷാവിഭാഗം നടത്തിയ വെടിവയ്പ്പിനെയും അതു കാരണമാക്കിയ ജീവഹാനിയെയും യുഎന്‍ ഹൈ-കമ്മിഷണര്‍ അപലപിച്ചു. യുഎന്‍ പിന്‍തുണയുള്ള സ്വതന്ത്രമായ സുരക്ഷാസേനയോട് ഉടനടി സര്‍ക്കാരും ജനങ്ങളും സഹകരിക്കുന്ന ഉത്തരവിനോട് കീഴ്പ്പെട്ടു പ്രവര്‍ത്തിക്കാനും, സമാധാനം പുനര്‍സ്ഥാപിക്കാനും പരിശ്രമിക്കണമെന്നും പ്രസ്താവനയിലൂടെ അല്‍ ഹുസൈന്‍ അഭ്യര്‍ത്ഥിച്ചു.

Tag and share – Twitter @UNHumanRights and Facebook : unitednationshumanrights 


(William Nellikkal)

17/08/2017 09:27