സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

''സുവിശേഷോപവിയുടെ സാക്ഷ്യമാകുക'': ഫ്രാന്‍സീസ് പാപ്പാ

മെഡിറ്ററേനിയന്‍ കടലിലൂടെ ഇറ്റലിയുടെ തീരത്തേക്കു നീങ്ങുന്ന അഭയാര്‍ഥികള്‍, ഓഗസ്റ്റ് 6, 2017. / AFP / ANGELOS - AFP

14/08/2017 17:00

''മെഡിറ്ററേനിയന്‍, സാഹോദര്യത്തിന്‍റെ തുറമുഖം'' എന്ന പ്രമേയവുമായി ഓഗസ്റ്റ് 13-14 തീയതിക ളിലായി ഇറ്റലിയിലെ ഉജെന്തോ സാന്താമരിയ ദി ലെവുക്ക രൂപത സംഘടിപ്പിച്ച കാര്‍ത്ത ദി ലെ വുക്ക അന്താരാഷ്ട്രസമ്മേളനത്തിനു നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഈ ആഹ്വാനമേകുന്നത്.

ഉജെന്തോ രൂപതാധ്യക്ഷനായ ബിഷപ്പ് വീത്തോ അന്‍ജ്യൂലിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ലഘുസന്ദേശത്തില്‍ പാപ്പാ ഇങ്ങനെ കുറിച്ചു:

ഈ രൂപതയുടെ നേതൃത്വത്തില്‍, അവിടുത്തെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പിന്തുണ യോടെ ''മെഡിറ്ററേനിയന്‍, സാഹോദര്യത്തിന്‍റെ തുറമുഖം'' എന്ന പ്രമേയവുമായി സംഘടിപ്പിച്ചിരിക്കുന്ന  രാജ്യാന്തര സമ്മേളനം നടക്കുന്ന ഈ അവസരത്തില്‍ സമ്മേളനത്തെ വിലമതിക്കുന്നതിനും ആത്മനാ പങ്കുചേരുന്നതിനും ഉള്ള എന്‍റെ ആഗ്രഹത്തെ ഞാന്‍ പ്രകടിപ്പിക്കുകയാണ്.  ഈ സുപ്ര ധാനസംഭവം ഇതുവരെ കാണാത്ത ഔദാര്യത്തെ ജനിപ്പിക്കുമെന്നും, സ്വീകരണത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റയും ഒരു സംസ്ക്കാരം പോഷിപ്പിക്കുമെന്നും അങ്ങനെ ജനതകള്‍ക്കിടയില്‍ സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കപ്പെടുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.

മെഡിറ്ററേനിയനിലേക്കു ദര്‍ശനവുമായുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ള യുവജനങ്ങളും, അതുപോലെ സന്മനസ്സുള്ള ആള്‍ക്കാരും, കുടിയേറ്റക്കാരായ അനേക സഹോദരീസഹോദരന്മാരുടെ ഇവിടെയുള്ള സാന്നിധ്യം മാനവവളര്‍ച്ചയുടെ, കണ്ടുമുട്ടലിന്‍റെ, സംവാദത്തിന്‍റെ, അതുപോലെ തന്നെ, സുവിശേഷോപവിയുടെ സാക്ഷ്യം പ്രഘോഷിക്കുന്നതിന്‍റെ അവസരമായി പരിഗണിക്കുന്നതിന് ഇവിടുത്തെ ക്രൈസ്തവസമൂഹത്തെ പ്രോത്സാഹിപ്പിക്കുകയാണ്.

ഇപ്രകാരമുള്ള വികാരങ്ങളോടെ, നന്മയുടെ വഴിയെ ഔദാര്യത്തോടെ മുന്നോട്ടുനീങ്ങുന്നതിന് പരിശുദ്ധ ജനനിയുടെ മാതൃസംരക്ഷണം ഈ സമ്മേളനത്തിലെ എല്ലാ അംഗങ്ങള്‍ക്കും പ്രാര്‍ഥിച്ചുകൊണ്ട് നിങ്ങളെ ധൈര്യപ്പെടുത്തുന്നു. ഈ നന്മസംപൂര്‍ണമായ തുടക്കം, കാര്‍ത്ത ദി ലെവുക്കയുടെ മുദ്രയായി വികസിക്കട്ടെ എന്ന ആശംസയോടെ, ഹൃദയപൂര്‍വമായ അപ്പസ്തോലികാശീര്‍വാദം അയയ്ക്കുന്നു.

വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 31 രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് 250-ഓളം യുവജനങ്ങളാണ് ഈ ദ്വിദിനപരിപാടിയില്‍ സംബന്ധിക്കുന്നത്.  

14/08/2017 17:00