സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

കലാപങ്ങളില്‍ ക്ലേശിക്കുന്നവര്‍ അധികവും കുട്ടികള്‍

കലാപത്തിന്‍റെ നഷ്ടം അനുഭവിക്കുന്ന കുട്ടികള്‍ - ANSA

11/08/2017 08:40

ലോകത്ത് കുട്ടികള്‍ ഏറ്റവും അധികം ക്ലേശിക്കുന്ന ഇടമാണ് ആഫ്രിക്കന്‍ രാജ്യമായ ലിബിയയെന്ന് യുനിസെഫിന്‍റെ ആഗസ്റ്റ് 10-ന് പുറത്തുവിട്ട  പ്രസ്താവന വെളിപ്പെടുത്തി.

ഗതാഫി സര്‍ക്കാരിന്‍റെ പതനത്തിനുശേഷം അനിശ്ചതമായി തുടരുന്ന രാഷ്ട്രീയ സ്ഥിതിഗതികളും  അഭ്യന്തര സംഘട്ടനങ്ങളും
5 ലക്ഷത്തോളം ലിബിയന്‍ കുട്ടികളുടെ ജീവിതമാണ് ക്ലേശകരമാക്കിയിരിക്കുന്നത്.  അഭ്യന്തര സംഘട്ടനങ്ങള്‍ കാരണമാക്കിയിരിക്കുന്ന കുടിയിറക്കം, കുടിയേറ്റം, ചൂഷ​ണം, അടിമത്തം, മനുഷ്യക്കടത്ത് എന്നിവയാണ് ഇത്രത്തോളം കുട്ടികളുടെ ജീവിതം ചിഹ്നഭിന്നമാക്കിയിരിക്കുന്നത്.  ഐക്യ രാഷ്ട്രസംഘടയുടെ റിപ്പോര്‍ട്ടുകള്‍ വിവരിച്ചു.

കാലാപങ്ങളില്‍ രാജ്യത്തെ 580 വിദ്യാലയങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.  അതോടെ ആയിക്കണക്കിനു കുട്ടികളുടെ വിദ്യാഭ്യാസ വളര്‍ച്ചായാണ് നിലച്ചിരിക്കുന്നത്. കുട്ടികള്‍ക്കായുള്ള അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍  അടിസ്ഥാന അവകാശങ്ങളും ആവശ്യങ്ങളും നിഷേധിക്കപ്പെട്ടവരാണവര്‍. ധാരാളം കുഞ്ഞുങ്ങള്‍ അവിടങ്ങളിലും ചൂഷണവിധേയാരാകുന്നുണ്ടെന്ന് യൂണിസെഫിന്‍റെ പ്രസ്താവ അറിയിച്ചു.

വിപരീതമായ ഈ  സമൂഹിക ചുറ്റുപാടുകളില്‍ മറ്റു സന്നദ്ധസംഘടനകളോടും പ്രസ്ഥാനങ്ങളോടും കൈകോര്‍ത്ത് കുട്ടികളുടെ ക്ഷേമത്തിനായുള്ള  പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുവാന്‍ യുണിസെഫ് ശ്രമിക്കുകയാണ്. കുട്ടികളുടെ  ധാര്‍മ്മിക സുരക്ഷ, ആരോഗ്യം വിദ്യാഭ്യാസം എന്നിവയ്ക്കായി പ്രത്യേകം കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും  സ്ഥലത്തെ യൂണിസെഫ് ഡയറക്ടര്‍,  ഗ്രീറ്റ് കപ്പെലേരെ അറിയിച്ചു.  യൂണിസെഫ് സെന്‍ററുകള്‍ വഴിയല്ലാതെ പ്രാദേശിക മുനിസിപ്പാലിറ്റികള്‍ വഴിയും കുട്ടികളുടെ സുരക്ഷയ്ക്കായി  ആരോഗ്യപരിചരണം, വിദ്യാഭ്യാസം, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവയ്ക്കായി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും  കപ്പലേറെ പ്രസ്താവനയില്‍ വിവരിച്ചു.

 


(William Nellikkal)

11/08/2017 08:40