സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പ്രബോധനങ്ങള്‍

സാന്ത്വന-ധൈര്യദായക യേശുവചനം ശ്രവിക്കുക- പാപ്പായുടെ ട്വീറ്റ്

പ്രതിസന്ധികളില്‍ ധൈര്യം പകരുന്ന യേശുവചനം

11/08/2017 10:42

സഹനവേളകളില്‍ യേശുവിന്‍റെ സാന്ത്വനദായകവും ആത്മധൈര്യം പകരുന്നതുമായ സ്വരം ശ്രവിക്കാന്‍ മാര്‍പ്പാപ്പാ പ്രചോദനം പകരുന്നു.

അസ്സീസിയിലെ വിശുദ്ധ ക്ലാരയുടെ തിരുന്നാള്‍ ദിനത്തില്‍, അതായത് ഈ വെള്ളിയാഴ്ച (11/08/17)   തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കണ്ണിചേര്‍ത്ത  സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ യേശുവചനങ്ങള്‍ ശ്രവിക്കേണ്ടതിനെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നത്.     

“നമ്മെ എന്തെങ്കിലും ആകുലപ്പെടുത്തുമ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ നമുക്ക് യേശുവിന്‍റെ ഈ സ്വരം ശ്രവിക്കാം: ഭയപ്പെടേണ്ട! മുന്നേറൂ! ഞാന്‍ നിന്നോടുകൂടെ ഉണ്ട്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

11/08/2017 10:42