സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

പാപ്പായുടെ പൊതുകൂടിക്കാഴ്ചയ്ക്ക് വേനലിലും വന്‍തിരക്ക്

വത്തിക്കാനിലെ നേര്‍വി ഹാള്‍ അല്ലെങ്കില്‍ പോള്‍ ആറാമന്‍ ഹാള്‍ - ANSA

10/08/2017 08:42

റോമിലെ അത്യുഷ്ണത്തെ വെല്ലുവിളിച്ചും ആയിരങ്ങള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുകൂടിക്കാഴ്ച പ്രഭാഷണം കേള്‍ക്കാനെത്തി. ആഗസ്റ്റ് 9-Ɔ൦ തിയതി പുറത്തുവിട്ട വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ പ്രസ്താവനയാണ് ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പരിപാടിയിലെ ജനപങ്കാളിത്തത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

ഇറ്റലിയില്‍നിന്നും ലോകത്തിന്‍റെ ഇതര രാജ്യങ്ങളില്‍നിന്നുമുള്ള തീര്‍ത്ഥാടകരും സന്ദര്‍ശകരുമായി 7000-ല്‍ അധികംപേര്‍ എത്തിയിരുന്നു. നല്ല കാലാവസ്ഥയില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പൊതുവേദിയില്‍ നടത്തപ്പെടുമ്പോള്‍ പതിവായും
10,000-നു മുകളിലാണ് ജനപങ്കാളിത്തമെന്നും പ്രസ്താവന നിരീക്ഷിച്ചു.

സൗരോര്‍ജ്ജത്തിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ശീതീകരണ സൗകര്യമുള്ള Air conditioning വത്തിക്കാനിലെ ‘നേര്‍വി ഹാള്‍’ അല്ലെങ്കില്‍ പോള്‍ ആറാമന്‍ ഹാളിലാണ് വേനല്‍ചൂടു കാരണം പാപ്പായുടെ പൊതുകൂടിക്കാഴ്ച പരിപാടി ഇക്കുറി നടത്തപ്പെട്ടത്.  


(William Nellikkal)

10/08/2017 08:42