സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

കുട്ടികളെ രക്ഷിക്കാന്‍ യുഎന്നും വത്തിക്കാനും കൈകോര്‍ക്കും

അഭയാര്‍ത്ഥി ക്യാമ്പിലെ യുഗാണ്ടന്‍ കുട്ടികള്‍ - AP

09/08/2017 19:58

യുഎന്നിന്‍റെ ഉന്നതതല (UNHCR) കമ്മിഷനും വത്തിക്കാന്‍റെ കുട്ടികളുടെ ആശുപത്രി, ‘ജേസു ബംബീനോ’യും സഹകരിച്ച് അഭയാര്‍ത്ഥികളായ കുട്ടുകളെ ചികിത്സിക്കും. ആഗസ്റ്റ് 8-Ɔ൦ തിയതി ചൊവ്വാഴ്ച ഒപ്പുവച്ച വത്തിക്കാന്‍റെയും യുഎന്നിന്‍റെയും സംയുക്ത ഉടമ്പടിയുടെ വാര്‍ത്തയാണ് യോര്‍ദ്ദാനിലുള്ള ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടികള്‍ക്കായി പദ്ധതി ആവിഷ്ക്കരിക്കുന്ന വിവരം വെളിപ്പെടുത്തിയത്.

യോര്‍ദ്ദാനില്‍ വന്നുകൂടിയിരിക്കുന്ന ആയിരക്കണക്കിന് മദ്ധ്യപൂര്‍വ്വദേശത്തെയും ആഫ്രീക്കന്‍ രാജ്യങ്ങളിലെയും അഭയാര്‍ത്ഥികളില്‍ കുട്ടികളാണ് ഏറ്റവും കൂടുതല്‍ ക്ലേശിക്കുന്നത്. ക്യാന്‍സര്‍, ഹൃദ്രോഗം എന്നിവ കൂടാതെ കണ്ണ്, എല്ല് ഞാഡി എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളാലും വിഷമിക്കുന്ന 1500-ഓളം കുട്ടികളാണ് ഉടനടി ഈ കൂട്ടായ്മയുടെ ഗുണഭോക്താക്കളാകാന്‍ പോകുന്നത്. എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയരാക്കേണ്ടവരായ കുട്ടികളും കൂട്ടത്തില്‍ ധാരാളമുണ്ടെന്ന് പ്രസ്താവന വ്യക്തമാക്കി.

ആഗസ്റ്റ് ആദ്യവാരത്തില്‍ ജോര്‍ദ്ദാനിലെ അഭയാര്‍ത്ഥി ക്യാമ്പു സന്ദര്‍ശിച്ച  ജേസു ബംബീനോ ആശുപത്രിയുടെ പ്രസിഡന്‍റ്, മരീയേലാ ഈനോക്കും, യുഎന്നിന്‍റെ അഭയാര്‍ത്ഥികള്‍ക്കുള്ള പ്രസ്ഥാനത്തിന്‍റെ പ്രതിനിധി, ഡാനിയേല ചിക്കേലയും തമ്മില്‍നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സംയുക്ത കരാറില്‍ ഇരുപക്ഷവും ഒപ്പുവച്ചത്.

കുട്ടികള്‍ക്കുള്ള വിദഗ്ദപരിചരണത്തിനായി  വത്തിക്കാന്‍റെ ആശുപത്രിയിലെ Child Specialist ഡോക്ടര്‍മാര്‍ ജോര്‍ദ്ദിനിലെ ക്യാമ്പില്‍ സേവനംചെയ്യുന്നുണ്ട്. 40 രാജ്യങ്ങളില്‍നിന്നായി  7 ലക്ഷത്തോളം അഭയാര്‍ത്ഥികളാണ് വിവിധ ക്യാമ്പുകളിലായി ഇപ്പോള്‍ ജോര്‍ദ്ദാനില്‍ ഉള്ളത്. കണക്കുകള്‍ വെളിപ്പെടുത്തുന്നു. 


(William Nellikkal)

09/08/2017 19:58