2017-08-08 16:42:00

നൈജീരിയയിലെ അക്രമം; ദുരന്തത്തില്‍ പാപ്പാ അനുശോചിച്ചു.


ഓഗസ്റ്റ് 6, ഞായറാഴ്ച നൈജീരിയയില്‍, കത്തോലിക്കാ ദേവാലയത്തിനു നേരെയുണ്ടായ വെടിവെയ്പില്‍ പന്ത്രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവത്തില്‍ തന്‍റെ അഗാധമായ ദുഃഖമറിയിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ സന്ദേശമയച്ചു.  വത്തിക്കാന്‍ സ്റ്റേറ്റു സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ ഒപ്പുവച്ച സന്ദേശം നൈജീരിയയിലെ ന്നേവ്വി (Nnewi) രൂപതാധ്യക്ഷനായ ബിഷപ്പ് ഹിലരി പോളിനെ (Bishop Hilary Paul Odili Okeke) അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്.

ഫ്രാന്‍സീസ് പാപ്പാ ആഴമായ ദുഃഖത്തോടെയാണ്, ഒസുബുളു കത്തോലിക്കാദേവാലയത്തിലുണ്ടായ അക്രമസംഭവത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ ജീവനാശത്തെക്കുറിച്ചും അനേകര്‍ക്കേറ്റ പരിക്കുകളെക്കുറിച്ചുമുള്ള വാര്‍ത്ത ശ്രവിച്ചതെന്നും, താങ്കളോടും രൂപതയിലെ എല്ലാ വിശ്വാസികളോടും തന്‍റെ അനുശോചനം പാപ്പാ അറിയിക്കുന്നുവെന്നും കുറിച്ചിരിക്കുന്ന സന്ദേശം, സമാശ്വാസത്തിന്‍റെയും ആത്മശക്തിയുടെയും ദൈവകൃപ പാപ്പാ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടാണ് അവസാനിപ്പിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.