സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

മോണ്‍. ജോണ്‍ കൊച്ചുതുണ്ടില്‍ - പുതിയ അപ്പസ്തോലിക് വിസിറ്റേറ്റര്‍

പുതിയ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിതനായ മോണ്‍. ജോണ്‍ കൊച്ചുതുണ്ടില്‍ - RV

05/08/2017 17:23

യൂറോപ്പ്, ഓഷ്യാനിയ പ്രദേശങ്ങളില്‍ വസിക്കുന്ന സീറോ മലങ്കരവിശ്വാസി സമൂഹത്തിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററായി ബിഷപ്പ് ജോണ്‍ കൊച്ചുതുണ്ടിലിനെ, പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പാ നിയമിച്ചതായി ഓഗസ്റ്റ് അഞ്ചാംതീയതി വത്തിക്കാന്‍ അറിയിച്ചു. 

ബിഷപ്പ് ജോണ്‍ കൊച്ചുതുണ്ടില്‍, സീറോ മലങ്കര, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ ബിഷപ്പായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പുതിയ നിയമനം. 1985-ല്‍ പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം, റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.   

05/08/2017 17:23