സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

പാപ്പാ ഫ്രാന്‍സിസ് \ പരിപാടികള്‍

ഓഗസ്റ്റ് 5 - വാഴ്ത്തപ്പെട്ട ബിഷപ്പ് റൊമേരോയുടെ ജന്മശതാബ്ദി

ബിഷപ്പ് റോമേരോ പോള്‍ ആറാമന്‍ പാപ്പായോടൊത്ത് - RV

05/08/2017 15:34

വാഴ്ത്തപ്പെട്ട ബിഷപ്പ് ഒസ്കാര്‍ റൊമേരോയുടെ ജന്മശതാബ്ദി ആചരണത്തിനു പാപ്പായുടെ പ്രതിനിധിയായി ചിലിയിലെ സാന്തിയാഗോ അതിരൂപതാധ്യക്ഷനായ കര്‍ദിനാള്‍ അന്ത്രേല്ലെ റിക്കാര്‍ദോ എസ്സാത്തിയെ നിയമിച്ചുകൊണ്ടുള്ള പരിശുദ്ധ പിതാവിന്‍റെ കത്ത് പ്രസിദ്ധീകരിച്ചു.

സഭയെയും മാനവാന്തസ്സിനെയും പരിരക്ഷിച്ചിരുന്ന മെത്രാനും ഗുരുവും പ്രഭയേറിയ അജപാലകനും സുവിശേഷ സാക്ഷ്യവുമായിരുന്നു ബിഷപ്പ് റൊമേരോ എന്നനുസ്മരിച്ചുകൊണ്ടാരംഭിക്കുന്ന കത്തില്‍ അദ്ദേഹം അനേകരോട്, വിശിഷ്യ പാവപ്പെട്ടവരോടും പതിതരോടും യേശുക്രിസ്തുവിനെയും അവിടുത്തെ സ്നേഹസന്ദേശത്തെയും അറിയിച്ചുവെന്നു പാപ്പാ പ്രത്യേകം പരാമര്‍ശിക്കുന്നു.  ഓഗസ്റ്റ് 15, 16 തീയതികളിലായിട്ടാണ് വാഴ്ത്തപ്പെട്ട ബിഷപ്പ് റോമേരോയുടെ ജന്മശതാബ്ദി ആഘോഷം എല്‍ സാല്‍വദോറില്‍ വച്ചു നടക്കുന്നത്.

1917 ഓഗസ്റ്റ് പതിനഞ്ചാം തീയതി ജനിച്ച ബിഷപ്പ് റോമേരോ 1980 മാര്‍ച്ച് 24-നാണ് ദിവ്യബലിയര്‍പ്പണത്തിനിടെ വെടിയേറ്റു മരിച്ചത്. 2015 മെയ് 23-ന് അദ്ദേഹം വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. 

05/08/2017 15:34