2017-08-03 09:20:00

ദളിത് ക്രൈസ്തവരുടെ പ്രതിഷേധദിനം : ഡിസംബര്‍ ഏഴ്


ദളിതരായ ക്രൈസ്തവര്‍ ഇന്ത്യയില്‍ ഇനിയും വിവേചിക്കപ്പെടുന്നുണ്ടെന്ന് വടക്കെ ഇന്ത്യയിലെ ബറോഡ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും, ദേശീയ മെത്രാന്‍ സമിതിയുടെ  ദളിത് കമ്മിഷിന്‍റെ ചെയര്‍മനുമായ ബിഷപ്പ് സ്റ്റാനിസ്ലാവുസ് ഫെര്‍ണാണ്ടസ് പ്രസ്താവിച്ചു.

2017 ഡിസംബര്‍ 7 ദളിത്ക്രൈസ്തവരുടെ പ്രതിഷേധദിനമായി ആചരിക്കാന്‍ ജൂലൈ 23-മുതല്‍   25-വരെ ബറോഡയില്‍ സമ്മേളിച്ച് ദേശീയ ദളിത് ക്രൈസ്തവ സംഘടകളുടെ പ്രതിനിധിസമ്മേളനം തീരുമാനിച്ചു.  ബിഷപ്പ് സ്റ്റാനിസ്ലാവൂസാണ് ദേശീയ സമ്മേളനത്തിനുവേണ്ടി  പ്രസ്താവനയിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.    

സര്‍ക്കാരിന്‍റെ തൊഴില്‍സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉന്നതവിദ്യാഭ്യാസ സീറ്റുകള്‍, ആനുകൂല്യങ്ങള്‍ എന്നിവയില്‍നിന്നും ഭരണഘടയ്ക്ക് വിരുദ്ധമായി വര്‍ണ്ണ  വര്‍ഗ്ഗ വിവേചനം ഭരണഘടന പ്രകാരം ഭാരതത്തില്‍ ഇല്ലായ്മ ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ക്രൈസ്തവരായ ദളിതര്‍ വിവേചിക്കപ്പെടുന്നുണ്ട്. ഹിന്ദു, സിക്ക്, ബുദ്ധമതക്കാരായ ദളിതര്‍ക്ക് സര്‍ക്കാരിന്‍റെ എല്ലാ ആനുകൂല്യങ്ങളും സംവരണവും ലഭിക്കുമ്പോള്‍ ന്യൂനപക്ഷമായ ക്രൈസ്തവരും മുസ്ലീംങ്ങളും മാത്രം ഇന്ത്യയില്‍ വിവേചിക്കപ്പെടുകായാണ്.  ജൂലൈ 31-ന് ബറോഡയില്‍ ഇറക്കിയ പ്രസ്താവനയിലൂടെ ബിഷപ്പ് സ്റ്റാനിസ്ലാവൂസ് വിശദീകരിച്ചു. വിവേചിക്കപ്പെടുകയും പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ചെയ്യുന്ന സമൂഹമാണ് ദളിത് ക്രൈസ്തവരെന്ന് പ്രസ്താവന വ്യക്തമാക്കി.   








All the contents on this site are copyrighted ©.