2017-08-02 09:16:00

സുവിശേഷ സന്തോഷത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍’


ആഗസ്റ്റ് 2-Ɔ൦ തിയതി ബുധനാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ ഇറ്റാലിയന്‍, ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ കണ്ണിചേര്‍ത്ത സന്ദേശം ഇപ്രകാരമാണ്:

“പടര്‍ന്നുപിടിക്കുന്ന സന്തോഷമുള്ള സദ്വാര്‍ത്തയാണ് സുവിശേഷം. കാരണം നവജീവന്‍ ഉള്‍ക്കൊള്ളാനും പകര്‍ന്നു നല്‍കാനും അതിനു കരുത്തുണ്ട്.”

ബുധനാഴ്ച രാവിലെ പതിവുള്ള പൊതുകൂടിക്കാഴ്ചയ്ക്കു പുറപ്പെടുന്നതിനു മുന്‍പെ കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’‍ സന്ദേശമാണിത്. ജൂലൈ മാസത്തില്‍ വത്തിക്കാനില്‍ അവധിയായിരുന്നെങ്കിലും, പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ പേപ്പല്‍ വസതിയില്‍ത്തതന്നെ വ്യക്തിഗത ജോലികളില്‍ മുഴുകി ജീവിക്കുകയായിരുന്നു. ആഗസ്റ്റു മാസം റോമില്‍ വേനല്‍ അവധിയാണ്. എന്നാല്‍ അവധി അവസാനിപ്പിച്ച് പതിവു പരിപാടികള്‍ പാപ്പാ ആരംഭിച്ചു കഴിഞ്ഞു.

The Gospel is Good News filled with contagious joy, for it contains and offers new life.

Il Vangelo è una Buona Notizia che porta in sé una gioia contagiosa perché contiene e offre una vita nuova.

الإنجيل هو البشرى السارة التي تحمل معها فرحًا معدٍ لأنها تقدّم حياة جديدة.








All the contents on this site are copyrighted ©.