2017-07-31 19:43:00

അജപാലകരും അല്‍മായരും കൈകോര്‍ക്കണം


അജപാലന മേഖലയിലെ വിജയം അല്‍മായരോടു കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ അജപാലകര്‍ക്കു കഴിയുമ്പോഴാണെന്ന് ബംഗ്ലാദേശിലെ ധാക്കയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ പാട്രിക് ഡി റൊസേരിയോ പ്രസ്താവിച്ചു. ജൂലൈ 29-Ɔ൦ തിയതി തലസ്ഥാന നഗരമായ ധാക്കയില്‍ സംഗമിച്ച വൈദികരുടെ കൂട്ടായ്മയ്ക്കു നല്കിയ പ്രഭാഷണത്തിലാണ് ന്യൂനപക്ഷം കത്തോലിക്കരുള്ള രാജ്യത്തെ പ്രഥമ കര്‍ദ്ദിനാള്‍ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. മൂന്നു ദിവസത്തെ കൂട്ടായ ചര്‍ച്ചാസംഗമത്തില്‍ 125 വൈദികര്‍ പങ്കെടുത്തു.

അല്‍മായര്‍ വിശ്വാസതീക്ഷ്ണതയും പ്രവര്‍ത്തന ചൈതന്യവുമുള്ളവരാണ്.  അവരുമായി ഉത്തരവാദിത്ത്വങ്ങള്‍ പങ്കുയ്ക്കാനും അവരോടുചേര്‍ന്ന്  തുറവോടെ പ്രവര്‍ത്തിക്കാനും വൈദികര്‍ക്കു സാധിക്കുന്നതായിരിക്കും   പ്രേഷിതപ്രവര്‍ത്തനങ്ങളുടെ വിജയവും യഥാര്‍ത്ഥമായ സുവിശേഷവത്ക്കരണ  ചൈതന്യവുമെന്ന് കര്‍ദ്ദിനാള്‍ റൊസേരിയോ വൈദികരെ  ആഹ്വാനംചെയ്തു.    

89 ശതമാനം മുസ്ലീങ്ങളുള്ള ബംഗ്ലാദേശില്‍ 0.5 ശതമാനമാണ് ക്രൈസ്തവര്‍. ബാക്കി ഹിന്ദുക്കളും.








All the contents on this site are copyrighted ©.