സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

കൊളംബിയയില്‍ വൈദികന്‍ കൊല്ലപ്പെട്ടു

ഫാദര്‍ ഡിയോമര്‍ പേരസ് - RV

31/07/2017 20:13

വിമതരും സര്‍ക്കാരും തമ്മില്‍ രമ്യതപ്പെട്ട് സമാധാനത്തിന്‍റെ പച്ചക്കൊടി പാറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തിന് രാഷ്ട്രം ഒരുങ്ങവെയാണ് വൈദികന്‍ കൊല്ലപ്പെട്ടത്.   സെപ്തംബര്‍ 6-മുതല്‍ 11-വരെ തിയതികളിലാണ് കൊളംബിയയുടെ സമാധാനത്തിന്‍റെ പ്രയോക്താവും മദ്ധ്യസ്ഥനുമായ പാപ്പാ ഫ്രാന്‍സിസ് ആ നാടു സന്ദര്‍ശിക്കുന്നത്. കൊളംബിയയുടെ രാഷ്ട്രീയ സമാധാനത്തിന്‍റെ പ്രയോക്താവും മദ്ധ്യസ്ഥനുമാണ് പാപ്പാ ഫ്രാന്‍സിസ്.

ജൂലൈ 28-‍Ɔ൦ തിയതി വെള്ളിയാഴ്ച വെളുപ്പിനാണ് കൊളംബിയയുടെ വടക്കു-കിഴക്കന്‍ അതിര്‍ത്തിയിലെ പുവെര്‍ത്തോ വാല്‍ദീവിയ (Puerto Valdivia) ചെറിയ ഗ്രാമത്തില്‍ ജോലിചെയ്യുന്ന യുവവൈദികന്‍, ദോമിയര്‍ പേരെസ് (39 വയസ്സ്)   കൊല്ലപ്പെട്ടത്.  ഗ്രാമത്തിലെ ഇടവവൈദികനും, വൈദികരുടെ സംരക്ഷണയ്ക്കായുള്ള സംഘടനയുടെ സെക്രട്ടറിയും, രൂപതയിലെ ‘കാരിത്താസ്’ ഉപവിപ്രസ്ഥാനത്തിന്‍റെ ‍‍‍ഡയറക്ടറുമായിരുന്നു.

കൊലപാതക കാരണം വ്യക്തമല്ല. വിമതരും സര്‍ക്കാരും തമ്മില്‍ രമ്യതയിലായിരിക്കെ അതിര്‍ത്തി പ്രദേശത്തെ മയക്കുമരുന്നു കച്ചവടക്കാരുടെ വിദ്വേഷത്തിലോ, അല്ലെങ്കില്‍ ഇനിയും ബാക്കിനില്ക്കുന്ന കമ്യൂണിസ്റ്റ് വിമതരുടെ പ്രതികാരമോ ആകാം കാരണമെന്ന്, സന്താ റോസാ ദി ഓസോസ് രൂപതാദ്ധ്യക്ഷനും ദേശീയ മെത്രാന്‍ സമിതിയുടെ തലവനുമായ ബിഷപ്പ് ഹോര്‍ഹെ ആല്‍ബെര്‍ത്തോ ജൂലൈ 30-Ɔ൦ തിയതി ഞായറാഴ്ച പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെ അറിയിച്ചു.

കൊളോനിയല്‍ ശക്തികളില്‍നിന്നും സ്വതന്ത്രമായ കൊളംബിയ 1960-ല്‍ റിപ്പബ്ലിക്കന്‍ രാഷ്ട്രം രൂപീകരിച്ചുവെങ്കിലും കമ്യൂണിസ്റ്റ് സ്വാധീനമുള്ള വിമതരുടെ ശീതയുദ്ധത്തിലും മയക്കുമരുന്നു മാഫിയുടെ ഒളിപ്പോരിലും കീറിമുറിക്കപ്പെട്ട രാഷ്ടമാണ്. റിപ്പബ്ലിക്കന്‍ സര്‍ക്കാരിന്‍റെ 50 വര്‍ഷക്കാലത്തെ നിരന്തരമായ പരിശ്രമവും, അവസാനം ഇപ്പോഴത്തെ പ്രസിഡന്‍റ്, ജുവാന്‍ മാനുവല്‍ സാന്‍റോസിന്‍റെ കഠിനാദ്ധ്വാനവും ലാറ്റിനമേരിക്കന്‍ പുത്രനായ പാപ്പാ ഫ്രാന്‍സിസിന്‍റെ ധാര്‍മ്മിക പിന്‍തുണയും 2016 ജൂണ്‍ 16-ന് എത്തിച്ചേര്‍ന്ന സമാധാന ഉടമ്പടിക്ക് വഴിതെളിച്ചുവെന്ന് ജൂലൈ 29-Ɔ൦ തിയതി ശനിയാഴ്ച പുറത്തുവിട്ട ദേശീയ മെത്രാന്‍ സമിതിയുടെ പ്രസ്താവന വ്യക്തമാക്കി.


(William Nellikkal)

31/07/2017 20:13