2017-07-29 16:35:00

‘‘കുഞ്ഞുചാര്‍ളിയെ നിത്യപിതാവിന്‍റെ കൈകളിലേകുന്നു’’: പാപ്പാ


ജൂലൈ 28, വെള്ളിയാഴ്ച വൈകുന്നേരം മരണം പുല്‍കിയ കുഞ്ഞുചാര്‍ളിയെ ദൈവപിതാവിനു സമര്‍പ്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ നല്‍കിയ ട്വീറ്റ് ഇപ്രകാരമാണ്:

കുഞ്ഞുചാര്‍ളിയെ പിതാവിനു സമര്‍പ്പിക്കുകയും മാതാപിതാക്കള്‍ക്കുവേണ്ടിയും അവനെ സ്നേഹിച്ച എല്ലാവര്‍ക്കുംവേണ്ടിയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

കുരുന്നു ചാര്‍ളിയു‌ടെ ജീവനുവേണ്ടിയുള്ള മാതാപിതാക്കളുടെ നിയമപോരാട്ടം ലോകശ്രദ്ധ പിടിച്ചടക്കിയിരുന്നു. അസാധാരണമായ ജനിതക രോഗത്തിനു ചികിത്സ തേടുകയും അവസാനം, കൃത്രിമ ശ്വാസോച്ഛ്വാസം സ്വീകരിച്ചു ജീവന്‍ പിടിച്ചുനിര്‍ത്തുകയും ചെയ്ത ചാര്‍ളി ഗാര്‍ഡിനെ അമേരിക്കയില്‍ കൊണ്ടു പോയി ചികിത്സിക്കാന്‍ കോടതി മാതാപിതാക്കള്‍ക്ക് അനുമതി നിഷേധിക്കുകയും തുടര്‍ന്ന് കൃത്രിമ ജീവരക്ഷാ ഉപകരണങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഫ്രാന്‍സീസ് പാപ്പായും അമേരിക്കന്‍ പ്രസിഡന്‍റ് റൊണാള്‍ഡ് ട്രംപുമുള്‍പ്പെടെ കുഞ്ഞിന്‍റെ ജീവനുവേണ്ടി രംഗത്തെത്തിയിരുന്നു.  ജൂലൈ 24-ന് കുഞ്ഞിന്‍റെ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് നിയമപോരാട്ടം മാതാപിതാക്കള്‍ നിറുത്തിവച്ചു. ജൂലൈ 27-നു കുട്ടിയുടെ ജീവന്‍ കൃത്രിമമായി നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ നീക്കം ചെയ്തതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു.  








All the contents on this site are copyrighted ©.