സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

വത്തിക്കാന്‍ \ പരിപാടികള്‍

''വിച്ഛേദിക്കാനാവാത്ത ദൈവസ്നേഹത്തില്‍ കുരുന്നു ചാര്‍ളി'': ആര്‍ച്ചുബിഷപ്പ് പാല്ല്യ

ഒന്നാം പിറന്നാളിനുമുമ്പേ പറന്നകന്ന കുരുന്നു ചാര്‍ളിയ്ക്ക് അന്തിമാഭിവാദ്ങ്ങള്‍ അര്‍പ്പിച്ചവര്‍ നിരവധിയാണ്. ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയുടെ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് വിന്‍ചേന്‍സോ പാല്ല്യ തന്‍റെ പ്രാര്‍ഥനയും സാന്നിധ്യവും അറിയിച്ചുകൊണ്ട്, ‘‘ഒരിക്കലും പ്ലഗ് ഊരിമാറ്റാത്ത ദൈവസ്നേഹത്തിന്‍റെ മഹത്വം ഈ കുഞ്ഞുമനുഷ്യന്‍റെ മരണത്തിലൂടെ സ്ഥിരീകരിക്കപ്പെടുന്നു’’ എന്നു പ്രസ്താവിച്ചു.  ഈ സംഭവം, സഹഗമനത്തിന്‍റെ ഒരു സംസ്ക്കാരം പ്രോത്സാഹി പ്പിച്ചുവെന്നും, കാരുണ്യവധത്തോടും മരണാവസ്ഥയിലായിരിക്കുന്നവര്‍ക്കു ചികിത്സ നിഷേധിക്കുന്ന മനോഭാവത്തോടും ശക്തമായി ‘ഇല്ല’ എന്നു പറയുന്ന വലിയ സാക്ഷ്യമായിരുന്നുവെന്നും അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  

29/07/2017 16:45