2017-07-28 16:02:00

വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍: ഭക്തിസാന്ദ്രമായി ഭരണങ്ങാനം


2017 ജൂലൈ 28, വെള്ളിയാഴ്ച, ഭാരത സഭയിലെ പ്രഥമവിശുദ്ധ, വി. അല്‍ഫോന്‍സായുടെ തിരുനാള്‍ വിശുദ്ധയുടെ കബറിടം സ്ഥിതിചെയ്യുന്ന ഭരണങ്ങാനം ദേവാലയത്തില്‍ അത്യാഡംബരപൂര്‍വം ആചരിച്ചു. 

നൊവേനയോടുകൂടി ആരംഭിച്ച തിരുനാളാചരണം, ചരമ വാര്‍ഷികദിനമായ 28, വെള്ളിയാഴ്ച ഭക്തിസാന്ദ്രമായ പരിപാടി കളോടുകൂടിയാണ് സമാപിച്ചു.  അന്നേദിവസം ആഘോഷപൂര്‍വമായ ദിവ്യബലിക്ക് പാലാ രൂപതാധ്യക്ഷന്‍ ​​മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് കാര്‍മികത്വം വഹിച്ചു. ഉച്ചയ്ക്കു പന്ത്രണ്ടുമണിക്ക് വി. അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണ ത്തോടെയാണ് ചടങ്ങുകള്‍ക്ക് പര്യവസാനം കുറിച്ചത്. ലഭിച്ച അ​​നു​​ഗ്ര​​ഹ​​ങ്ങ​​ള്‍ക്കു കൃതജ്ഞതയര്‍പ്പിച്ചും ​​മാധ്യസ്ഥം  യാചിച്ചും എത്തിയ അല്‍ഫോന്‍സാ ഭക്തരായ തീര്‍ഥാടകരുടെ വന്‍പ്രവാഹത്തിനാണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ പുണ്യപാദങ്ങള്‍ പതിഞ്ഞ് ധന്യമായ ഭ​​ര​​ണ​​ങ്ങാ​​നം ഇടവക ഈ ദിനങ്ങളില്‍  സാക്ഷ്യം വഹിച്ചത്.








All the contents on this site are copyrighted ©.