2017-07-28 14:41:00

തൊഴില്‍ സുസ്ഥിതിയും നീതിനിഷ്ഠയും


രാജ്യാന്തര ക്രൈസ്തവ തൊഴിലാളി സംഘടനയുടെ 50-Ɔ൦ വാര്‍ഷികസമ്മേളനം ആവിലായില്‍ സമാപിച്ചു.

നീതിനിഷ്ഠമായ തൊഴില്‍ സുസ്ഥിതിക്കായി പരിശ്രമിക്കുമെന്ന് രാജ്യാന്തര ക്രൈസ്തവ തൊഴിലാളി സംഘടയുടെ  (International Christian Workers Movement) പ്രസ്താവന അറിയിച്ചു.   സ്പെയിനിലെ ആവില നഗരത്തിലുള്ള മിസ്റ്റിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ജൂലൈ 12-മുതല്‍ 15-വരെ സംഗമിച്ച 60 രാജ്യങ്ങളിലെ 200-ല്‍ അധികം ക്രൈസ്തവ തൊഴിലാളി പ്രതിനിധികള്‍ ഒരുക്കിയ സംയുക്ത പ്രസ്താവനയാണ് ഇങ്ങനെ ഏറ്റുപറഞ്ഞത്.

അനീതിയും അഴിമതിയും വളരുന്ന ലോകത്ത് പാവങ്ങളും ചെറുകിടക്കാരുമായ തൊഴിലാളികളെയും തൊഴില്‍ രഹിതരെയും ഉള്‍ക്കൊള്ളുന്ന ഒരു സാകല്യസംസ്കൃതി,  An all inclusive culture വളര്‍ത്തിയെടുക്കണമെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകള്‍ സമ്മേളനം ആവര്‍ത്തിച്ചു പ്രസ്താവിച്ചു.   തൊഴിലിന്‍റെ മാഹാത്മ്യവും വിശ്വസ്തതയും ആത്മാര്‍ത്ഥതയും പാലിക്കണമെന്നും, സുവിശേഷ മൂല്യങ്ങളില്‍ മുറുകെപ്പിടിച്ച് മുന്നേറുകയും, സുവിശേഷസന്തോഷത്തിന്‍റെ പ്രയോക്താക്കളായി ജീവിക്കുന്നത് ക്രൈസ്തവരായ തൊഴിലാളികളുടെ ശൈലിയായിരിക്കണമെന്ന് രാജ്യാന്തര ക്രൈസ്തവ തൊഴിലാളി സംഘടയുടെ 2017-ലെ‍ 50-Ɔമത്തെ വാര്‍ഷിക സംഗമം ഉദ്ബോധിപ്പിച്ചു.

തൊഴിലാളി ലോകത്തിന് സുവിശേഷം എത്തിച്ചുകൊടുക്കേണ്ട സംഘടനയുടെ അടിസ്ഥാന ഉത്തരാവാദിത്വത്തെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് സന്ദേശം അയച്ചിരുന്നു. തൊഴില്‍ ലോകത്ത് നീതിക്കും മനുഷ്യാന്തസ്സിന്‍റെ ആദരവിനുമായുള്ള സഭയുടെ ശബ്ദം പ്രതിധ്വനിക്കേണ്ടത് ക്രൈസ്തവരായ തൊഴിലാളികളിലൂടെയാണെന്ന് സമ്മേളനത്തിന് അയച്ച സന്ദേശത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് തൊഴിലാളികളെ ഉദ്ബോധിപ്പിക്കുകയുണ്ടായി.

 








All the contents on this site are copyrighted ©.