സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

ലോകവാര്‍ത്തകള്‍ \ മനുഷ്യാവകാശം

കുടിയേറ്റക്കാര്‍ക്കൊപ്പം ഒരു സഹയാത്ര - ‘കാരിത്താസി’ന്‍റെ പദ്ധതി

ഫ്രാന്‍സിന്‍റെ കിഴക്കന്‍ അതിര്‍ത്തികളിലെ കുടിയേറ്റം - AFP

26/07/2017 18:26

കുടിയേറ്റക്കാര്‍ക്കൊപ്പം ഒരു സഹയാത്ര – ‘കാരിത്താസ്’ ഇന്‍റെര്‍നാഷണല്‍ (Caritas International), സഭയുടെ ഉപവിപ്രസ്ഥാനം സംഘടിപ്പിക്കുന്ന പരിപാടിക്ക് ജൂലൈ 27-Ɔ൦ തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് തുടക്കമിടും.

കാരിത്താസ്’ ഇന്‍റെര്‍നാഷണലിന്‍റെ പ്രസിഡന്‍റും മനില അതിരൂപത അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ആന്‍റെണി ലൂയി താഗ്ലേ ജൂലൈ
26-Ɔ൦ തിയതി ബുധനാഴ്ച റോമില്‍ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് കുടിയേറ്റക്കാരെ ഉള്‍ക്കൊള്ളാനും സാഹോദര്യത്തോടെ സ്വീകരിക്കാനുമുള്ള അവബോധം നല്കുന്ന നവമായ പദ്ധതി – “അഭയാര്‍ത്ഥികള്‍ക്കൊപ്പം ഒരു അനുയാത്ര” എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയത്. 

ഇന്നിന്‍റെ ആഗോള പ്രതിഭാസമായ കുടിയേറ്റത്തെയും കുടിയേറ്റക്കാരെയുംകുറിച്ച് അടുത്തറിയാനും, എന്തുകൊണ്ട് അവര്‍ നാടും വീടുംവിട്ട് ഇറങ്ങിപ്പുറപ്പെടേണ്ടി വരുന്നെന്നു മനസ്സിലാക്കാനും, ജീവിതപരിസരങ്ങളില്‍ അവരെ ഉള്‍ക്കൊള്ളാനുമുള്ള അവബോധംനല്കുന്ന പദ്ധതിയാണിതെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ പ്രസ്താവനയില്‍ വ്യക്തമാക്കി.  കുടിയേറ്റക്കാരെക്കുറിച്ച് ജനങ്ങളിലുള്ള ഭീതി ‘ദുരീകരിക്കാന്‍ അല്ലെങ്കില്‍ വിരട്ടിയോടിക്കാന്‍’ എന്നാണ് കര്‍ദ്ദിനാള്‍ താഗ്ലേ പദ്ധതിയെ വാക്കുകളില്‍ വിശേഷിപ്പിച്ചത് (to scare the fear).   165 രാജ്യങ്ങളിലുള്ള കാരിത്താസിന്‍റെ രാജ്യാന്തര യൂണിറ്റുകളുടെ ശൃംഖലയിലൂടെ “സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സഹാനുഭാവത്തിന്‍റെയും ഒരു മനുഷ്യച്ചങ്ങല” തീര്‍ത്തുകൊണ്ട് വ്യക്തികളുടെ കരങ്ങളും ഹൃദയങ്ങളും കുടിയേറ്റക്കാരോടുള്ള സഹാനുഭാവത്തില്‍ ഒരുമിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കര്‍ദ്ദിനാള്‍ താഗ്ലേ അഗോളതലത്തില്‍ കാരിത്താസ് ഓഫിസികളിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.


(William Nellikkal)

26/07/2017 18:26