2017-07-25 10:40:00

''നമ്മുടെ പാപവും ദൈവത്തിന്‍റെ ക്ഷമയും'': പാപ്പായുടെ ത്രികാലജപസന്ദേശം


ലത്തീന്‍ ആരാധനക്രമമനുസരിച്ച് ഞായറാഴ്ചയിലെ വി. കുര്‍ബാനയിലെ സുവിശേഷവായന വി. മത്തായിയുടെ സുവിശേഷത്തില്‍നിന്നുള്ളതായിരുന്നു.  പതിമൂന്നാമധ്യായത്തിലെ 24 മുതല്‍ 30 വരെയും 36 മുതല്‍ 43 വരെയും വാക്യങ്ങളില്‍ നല്‍കിയിരിക്കുന്ന കളകളുടെ ഉപമയും അതിന്‍റെ വിശദീകരണവും വ്യാഖ്യാനിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം നല്‍കിയത്.

കഴിഞ്ഞ ഞായറാഴ്ചയിലെ സുവിശേഷവായനയുടെ തുടര്‍ച്ചയായി വരുന്ന വായനയില്‍ നല്ലവിത്തിന്‍റെയും കളകളുടെയും ഉപമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു പാപ്പാ.  അതില്‍ ഈ ലോകത്തിലെ തിന്മ എന്ന പ്രശ്നത്തെക്കുറിച്ചും ദൈവത്തിന്‍റെ ക്ഷമയെക്കുറിച്ചും ഊന്നിപ്പറഞ്ഞുകൊണ്ട് പാപ്പാ വചനസന്ദേശം ആരംഭിച്ചു.

പ്രിയ സഹോദരീസഹോദരന്മാരെ സുപ്രഭാതം!

ഇന്ന് സുവിശേഷം നമുക്കായി നിര്‍ദേശിക്കുന്നത് ദൈവരാജ്യത്തിന്‍റെ ജനങ്ങളോട് യേശു പറയുന്ന മൂന്നു ഉപമകളാണ്.  അതില്‍ ആദ്യത്തെ ഉപമയിലാണ്, അതായത്, നല്ലവിത്തിന്‍റെയും കളകളുടെയും ഉപമയിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  അതില്‍ ഈ ലോകത്തിലെ തിന്മ എന്ന പ്രശ്നത്തെക്കുറിച്ചും ദൈവത്തിന്‍റെ ക്ഷമയെക്കുറിച്ചും ഊന്നിപ്പറയുന്നു (മത്താ 13, 23).

ദൈവത്തിനു തന്നോടും എല്ലാവരോടുമുള്ള ക്ഷമയെ ഹൃദയപൂര്‍വം ആവര്‍ത്തിച്ചേറ്റുപറഞ്ഞു കൊണ്ടാണ് പാപ്പാ സന്ദേശം തുടരുന്നത്.  എത്രമാത്രം ക്ഷമയാണ് ദൈവത്തി നുള്ളത്!  നമുക്കോരോരുത്തര്‍ക്കുപോലും ഇങ്ങനെ പറയാന്‍ കഴിയും:''എന്നോട് എത്രമാത്രം ക്ഷമയാണ് ദൈവത്തിനുള്ളത്!'' ഉപമയുടെ വിവരണത്തില്‍ രണ്ടു യജമാനന്മാരുള്ള ഒരു വയലാണ് ഉള്ളത്. ഒരു വശത്ത് വയലിന്‍റെ യജമാനനനെ പ്രതിനിധാനം ചെയ്യുന്നത് നല്ല വിത്തുവിതയ്ക്കുന്ന ദൈവമാണ്.  മറുവശത്ത്, കളകള്‍ വിതയ്ക്കുന്ന സാത്താനും വയലിന്‍റെ യജമാനനായി മാറുകയാണ്.

സമയം കടന്നുപോയപ്പോള്‍, ഗോതമ്പിനൊപ്പം കളകളും വളര്‍ന്നു.  ഇങ്ങനെയൊരു സാഹചര്യത്തില്‍ യജമാനനും വേലക്കാര്‍ക്കും രണ്ടുതരം മനോഭാവങ്ങളാണു രൂപപ്പെട്ടത്.  വേലക്കാര്‍ ആ കളകളെ പറിച്ചുകൂട്ടുന്നതിനായി ആലോചിച്ചപ്പോള്‍, യജമാനന്‍ എല്ലാറ്റിനുമുപരിയായി ഗോതമ്പിന്‍റെ രക്ഷയെ പരിഗണിച്ചുകൊണ്ട് അവരുടെ ആലോചനയെ എതിര്‍ത്തുകൊണ്ടു പറയുന്നു: 'വേണ്ട, കളകള്‍ പറിക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നു വരും'' (വാ. 29).  ഈ ഒരു പ്രതീകത്തിലൂടെ, യേശു നമ്മോടു പറയുന്നു, ഈ ലോകത്തില്‍ നന്മയും തിന്മയും ഇഴചേര്‍ന്നു കിടക്കുന്നതിനാല്‍ തിന്മയെ ഇല്ലാതാക്കുന്നതിനുവേണ്ടി അവയെ വേര്‍തിരിക്കുക അസാധ്യമാണ്. അതു ദൈവത്തിനുമാത്രം കഴിയുന്ന കാര്യമാണ്, അത് അന്ത്യവിധിദിനത്തില്‍ മാത്രം ദൈവം ചെയ്യുന്ന കാര്യമാണ്. ഈ അവ്യക്തതയും സംയുക്തസ്വഭാവവുമുള്ള, ഈ സാഹചര്യമുള്ള സ്വാതന്ത്ര്യത്തിന്‍റെ വയലില്‍, ക്രൈസ്തവ സ്വാതന്ത്ര്യത്തിന്‍റെ ഈ വയലില്‍, നന്മതിന്മകളെ വിവേചിക്കുക എന്ന പ്രവൃത്തി പ്രയാസകരമാണ്.

ഈ മേഖലയില്‍, ദൈവത്തിലും അവിടുത്തെ പരിപാലനയിലുമുള്ള ഉറച്ച വിശ്വാസത്തോടെ, രണ്ടു വിരുദ്ധമനോഭാവങ്ങളുടെ ചോദ്യത്തെ കൂട്ടിച്ചേര്‍ക്കാം. തീരുമാനവും ക്ഷമയും.  തീരുമാനം, തീര്‍ച്ചയായും നമ്മുടേത് നല്ല ഗോതമ്പ് ലഭിക്കണമെന്നുള്ളതാണ്.  നമ്മുടെയെല്ലാവരുടെയും ആവശ്യം അതാണ്.  നമെല്ലാവരും, നമ്മുടെ സര്‍വശക്തിയോടും കൂടെ തിന്മയില്‍നിന്നും അതിന്‍റെ പ്രലോഭനങ്ങളില്‍ നിന്നും നമ്മെത്തന്നെ അകറ്റിനിര്‍ത്തുന്നതിനു പരിശ്രമിക്കുന്നു.  ക്ഷമയെന്നത് അര്‍ഥമാക്കുന്നത് മാവില്‍ ചേര്‍ക്കുന്ന പുളിമാവു പോലുള്ള ഒരു സഭ കൂടുതല്‍ അഭിലഷണീയമായിരിക്കുന്നു എന്നതാണ്.  ആ സഭ അതിന്‍റെ പുത്രരെ കഴുകുന്നതിനായി, ശുചിയായിരിക്കുന്നതിനെക്കാള്‍ കൈകളില്‍ അഴുക്കു പുരളുന്നതിനു സന്നദ്ധമാകുന്ന ഒരു സഭയാണ്.  അതൊരിക്കലും ദൈവരാജ്യ ത്തിന്‍റെ ആഗമനത്തിനുമുമ്പ് ആരെയും വിധിക്കുന്നതായി നടിക്കാത്ത സഭയാണ്.

അവതരിച്ച ജ്ഞാനമായ കര്‍ത്താവ്, ഇന്നു നമ്മെ ചില മാനവകൂട്ടായ്മകള്‍ക്ക്, നിശ്ചിതപ്രദേശങ്ങള്‍ക്ക് നന്മയുടെയോ തിന്മയുടെയോ തനിമ ആരോപിക്കാന്‍ കഴിയില്ലെന്നു, 'ഇവയെല്ലാം നല്ലതാണ്', 'അവയെല്ലാം ചീത്തയാണ്' എന്നു കരുതാന്‍ കഴിയില്ലെന്നു മനസ്സിലാക്കാന്‍ യേശു ഇന്നു നമ്മെ സഹായിക്കട്ട. അവിടുന്നു നമ്മോടു പറയുന്നു, നന്മയുടെയും തിന്മയുടെയും അതിര്‍ത്തിരേഖ നമ്മുടെ എ ല്ലാവരുടെയും ഹൃദയങ്ങളിലൂടെ, നമ്മുടെ ഓരോരുത്തരുടെയും ഹൃദയങ്ങളിലൂടെ കടന്നുപോകുന്നുവെന്ന്.  അതിതാണ്, 'നാമെല്ലാവരും പാപികളാണ്'.

ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം പാപ്പാ എല്ലാവരോടുമായി ഇങ്ങനെ ചോദിച്ചു:  'പാപികളല്ലാത്ത ആരെങ്കിലും ഇവിടെയുണ്ടെങ്കില്‍ കൈകളുയര്‍ത്തുക'?  ഇല്ല. ആരുമില്ല.  എന്തെന്നാല്‍ നാമെല്ലാവരും പാപികളാണ്, നാമെല്ലാവരും.  പാപ്പാ തുടര്‍ന്നു:

യേശുക്രിസ്തു, അവിടുത്തെ കുരിശുമരണത്താലും ഉത്ഥാനത്താലും, നമ്മെ പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ചു. നമുക്കു പുതുജീവനിലൂടെ നടക്കുന്നതിനുള്ള കൃപ നല്‍കി. മാമോദീസ വഴി അവിടുന്ന് നമ്മുടെ പാപങ്ങളില്‍ നിന്നു മോചനം ആവശ്യമാണെന്ന് ഏറ്റുപറയാന്‍ നമുക്കു കഴിവു നല്‍കി.  നമുക്കു പുറത്തുള്ള തിന്മകളില്‍ മാത്രം എല്ലായ്പോഴും മിഴിനട്ടിരിക്കുന്നു എന്നത് അര്‍ഥമാക്കുന്നത് നമ്മിലുള്ള പാപത്തെ തിരിച്ചറിയുന്നതിനു നാം ഇഷ്ടപ്പെടുന്നില്ല എന്നതാണ്.

ഇനിയും ലോകവയലിലേക്കു നോക്കുന്നതിന് ഒരു വ്യത്യസ്തമാര്‍ഗം യേശു പഠിപ്പിക്കുന്നുണ്ട്.  യാ ഥാര്‍ഥ്യം നിരീക്ഷിക്കുക എന്നതാണത്.  ദൈവത്തിന്‍റെ സമയം അറിയുന്നതിനു നാം വിളിക്കപ്പെടുന്നു.  നമ്മുടെ സമയം അല്ലത്.  ദൈവത്തെ നോക്കലാണത്.  ജിജ്ഞാസയോടെയുള്ള ഈ കാത്തിരിപ്പിനായുള്ള നല്‍പ്രചോദനത്തിനു നന്ദി.  തിന്മയായിട്ടുള്ളതോ, തിന്മയെന്നു തോന്നുന്നതോ ആയവയ്ക്കും നല്ല ഉല്പന്നമായിത്തീരാന്‍ സാധിച്ചിട്ടുണ്ട്.  അത് സത്യത്തിലുള്ള ഒരു മാനസാന്തരമാണ്.  അതു പ്രത്യാശയുടെ വിജയമാണത്.

ഇങ്ങനെ വചന സന്ദേശം അവസാനിപ്പിച്ച പാപ്പാ, നമുക്കു ചുറ്റുമുള്ള യാഥാര്‍ഥ്യത്തെ തിന്‍മയായി ട്ടും അശുദ്ധമായിട്ടും ഉള്ളതു മാത്രമല്ല, നന്മയായിട്ടും മനോഹരമായിട്ടും ഉള്ളവയെ ഗ്രഹിക്കാന്‍, സാത്താന്‍റെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാന്‍, എല്ലാറ്റിനുമുപരി, ചരിത്രത്തെ പോഷിപ്പിച്ചിട്ടുള്ള ദൈ വികപ്രവര്‍ത്തനങ്ങളുടെ രഹസ്യങ്ങളെ ഗ്രഹിക്കാന്‍ പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ട! എന്ന പ്രാര്‍ഥനാശംസയോടെ ത്രികാലജപം ചൊല്ലുകയും അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.








All the contents on this site are copyrighted ©.