2017-07-25 09:34:00

വീണ്ടും ജീവന്‍ - അലേപ്പോ നഗരത്തിലെ ക്രൈസ്തവര്‍


യുദ്ധാനന്തരം സിറിയയിലെ അലേപ്പോയ്ക്ക് സാന്ത്വനമായി
ആവശ്യത്തിലായിരിക്കുന്ന സഭകളെ സഹായിക്കുന്ന സംഘടനയെത്തി (ACS - Aid to the Church in need Agency).

യുദ്ധത്തിന്‍റെ കെടുതിയില്‍ കഷ്ടപ്പെടുന്ന സിറിയയിലെ പുരാതന നഗരത്തെയും അവിടത്തെ ബഹുഭൂരിപക്ഷം ക്രൈസ്തവരെയും തുണയ്ക്കാനായി ആവശ്യത്തിലായിരിക്കുന്ന സഭകളെ സഹായിക്കുന്ന സംഘടനയാണ് മുന്നോട്ടുവന്നത് (ACS - Aid to the Church in need Agency).   ഭീകരരുടെ കൈകളില്‍നിന്നും സിറിയന്‍ സര്‍ക്കാര്‍ അലേപ്പോയെ മോചിച്ചതില്‍പ്പിന്നെയാണ് ജനങ്ങള്‍ നഗരത്തിലേയ്ക്ക് മടങ്ങിയെത്താന്‍ തുടങ്ങിയത്.

2013-മുതല്‍ 2016-വരെയുള്ള കാലഘട്ടത്തില്‍ അലേപ്പോയിലെ അധികം ജനങ്ങളും നാടുവിട്ടുപോകേണ്ടിവന്നു. 80 ശതമാനം ജനങ്ങളും എല്ലാം ഉപേക്ഷിച്ചു പോയി. അവരില്‍ ബഹുഭൂരിപക്ഷവും ക്രൈസ്തവരാണ്. ഭീകരരുടെ കൈകളില്‍ മരണമടഞ്ഞത് 2461 ക്രിസ്ത്യാനികളാണ്. മൃതരെ മാന്യമായി സംസ്കരിക്കാന്‍പോലും അന്നു അവര്‍ക്ക് കഴിഞ്ഞില്ല. അവിടത്തെ പുരാതന സെമിത്തേരികള്‍ യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടു.  തിരിച്ചെത്തിയവര്‍ നോക്കുമ്പോള്‍, മരിച്ചവര്‍ക്കുപോലും സമാധാനമില്ലാത്ത അലേപ്പോ നഗരമാണ് ഇന്നും കാണുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ആവശ്യത്തിലായിരിക്കുന്ന സഭകളെ സഹായിക്കുന്ന സംഘടന (ACS) സാന്ത്വനവുമായി എത്തിയത്. സെമിത്തേരി പുനരുദ്ധരിക്കുന്നതിനായി 45,000 യൂറോ സഹായധനമാണ് സംഘടന അലേപ്പോ നഗരത്തിലെ ക്രൈസ്തവര്‍ക്ക് നല്കിയത്.

ആവശ്യത്തിലായിരിക്കുന്ന സഭകളെ തുണയ്ക്കുന്ന സഭകളെ തുണയ്ക്കുന്ന സംഘടയുടെ ജൂലൈ  24-Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ പ്രസ്താവനയാണ് അലേപ്പോയുടെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ പുറത്തുവിട്ടത്. 








All the contents on this site are copyrighted ©.