സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ലോകം

‘‘ഭയത്തെ വിശ്വാസത്താല്‍ വിജയിക്കുക’’: ആര്‍ച്ചുബിഷപ്പ് ജൂലിയന്‍ ബാറിയോ

സ്പെയിനിലെ കമ്പോസ്തെലയിലുള്ള സാന്തിയാഗോ കത്തീഡ്രല്‍ - EPA

25/07/2017 18:05

സ്പെയിന്‍റെ മധ്യസ്ഥനായ വി. യാക്കോബ് അപ്പസ്തോലന്‍റെ തിരുനാളായ ജൂലൈ 25, ചൊവ്വാഴ്ചയില്‍ യാക്കോബ്ശ്ലീഹായുടെ നാമത്തിലുള്ള കമ്പോസ്തെല രൂപതയില്‍ ആഘോഷപൂര്‍വമായ ദിവ്യബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് രൂപതാധ്യക്ഷനായ ആര്‍ച്ചുബിഷപ്പ്, യാക്കാബ് ശ്ലീഹായുടെ വിശ്വാസത്തെ പ്രകീര്‍ത്തിച്ചുകൊണ്ട്, ഇപ്രകാരം ആഹ്വാനം ചെയ്തത്.

‘‘ദൈവപുത്രരെന്ന നിലയിലും മറ്റുളളവര്‍ക്ക് സഹോദരരെന്ന നിലയിലും ജീവിക്കുന്നതിന് യാക്കോബ് ശ്ലീഹായുടെ മാധ്യസ്ഥം അദ്ദേഹത്തിന്‍റെ തിരുനാള്‍ ദിനത്തില്‍ പ്രത്യേകമായി നമുക്കു തേടാം’’ എന്ന വാക്കുകളോടെ ആരംഭിച്ച വചനസന്ദേശം, കര്‍ത്താവിന്‍റെ സഹനത്തിന്‍റെ പാനപാത്രം ആദ്യമായി കുടിച്ച അപ്പസ്തോലനാണെന്നും കര്‍ത്താവിന്‍റെ വലതുവശത്തോ ഇടതുവശത്തോ ഉള്ള സ്ഥാനത്തെക്കാള്‍ പ്രധാനം കര്‍ത്താവിന്‍റെ അതേ പാനപാത്രത്തില്‍, അതേ വിധിയില്‍ പങ്കുചേരുക എന്നതാണെന്ന് ശ്ലീഹാ വളരെ വേഗം തിരിച്ചറിഞ്ഞു എന്നും പറഞ്ഞുകൊണ്ട് അപ്പസ്തോലന്‍റെ ധീരമായ പ്രഘോഷണത്തെയും രക്തസാക്ഷിത്വത്തെയും വിവരിച്ചു.  അദ്ദേഹം പറഞ്ഞു: ‘‘വിശ്വാസമെന്നത് ചോദ്യങ്ങളില്‍ നിന്നു വിടുതല്‍ ലഭിച്ച ഒരു അവസ്ഥയല്ല, മറിച്ച്, അത് ദൈവത്തിലുള്ള ശരണമാണ്, അവിടുത്തെ കൈകളില്‍ നമ്മെത്തന്നെ ഭരമേല്‍പ്പിക്കുന്നതാണ്...  യാക്കോബ് അപ്പസ്തോലന്‍റെ സാക്ഷ്യം നമ്മോടു പറയുന്നത്, നമുക്കു വിശ്വാസംകൊണ്ട് ഭയത്തെയും ക്രിസ്തീയമായ പ്രത്യാശകൊണ്ട് നമ്മു ടെ തളര്‍ച്ചയെയും ജയിക്കാന്‍ കഴിയും… നിസ്സംഗതയെ സ്നേഹത്താലും ക്രമമില്ലാതെ ആഗ്രഹങ്ങളെ അപ്പസ്തോലന്‍റെ മാതൃകയാലും അതിജീവിക്കാന്‍ നമുക്കു കഴിയട്ടെ’’ എന്ന് അദ്ദേഹം ആശംസിച്ചു.

ആഘോഷപൂര്‍വമായ ദിവ്യബലിയര്‍പ്പണത്തില്‍ സ്പെയിന്‍ രാഷ്ട്രാധികാരികളുടെ പ്രതിനിധികളും, രൂപതാധ്യക്ഷന്മാരും വൈദികരും സന്യസ്തരുമുള്‍പ്പെടെ വിശ്വാസികളുടെ വലിയ സാന്നിധ്യമാണ് ഉണ്ടായിരുന്നത്.    

25/07/2017 18:05