സമൂഹ്യശൃംഖലകള്‍:

RSS:

വത്തിക്കാന്‍ റേഡിയോ

ലോകവുമായി സംവദിക്കുന്ന പാപ്പായുടെ ശബ്ദം

ഭാഷ:

സഭ \ ഏഷ്യ

ദളിത് ക്രൈസ്തവ വിവേചനത്തിനെതിരെ ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതി

     ഇന്ത്യയിലെ ദളിത് ക്രൈസ്തവ സമൂഹത്തോടു ഗവണ്‍മെന്‍റു തുടരുന്ന വിവേചനത്തിനെതിരെ അടുത്ത ഓഗസ്റ്റ് പത്താം തീയതി കരിദിനമായി ആചരിക്കുന്നതിന് ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതി വിശ്വാസികളെ ആഹ്വാനം ചെയ്തു. സ്വതന്ത്രഭാരതത്തില്‍ അറുപത്തിയേഴുവര്‍ഷമായി ക്രൈസ്തവ, മുസ്ലീം മതങ്ങളില്‍പ്പെട്ട ദളിത്ജനം ഈ വിവേചനം അനുഭവിക്കുന്നവരാണ്. ഈ പക്ഷപാ തത്തിനെതിരെയാണ് സി.ബി.സി.ഐയുടെ ദളിത് ക്രൈസ്തവര്‍ക്കു വേണ്ടിയുള്ള വിഭാഗം ഈ തീരുമാനമെടുത്തിരിക്കുന്നത്.  ഇതോടനുബന്ധിച്ച്, ജാഗരണപ്രാര്‍ഥനയും സമ്മേളനങ്ങളും റാലികളും, പ്രകടനങ്ങളും സംഘടിപ്പിക്കുകയും, മെമ്മോറാണ്ടങ്ങള്‍ ഗവണ്‍മെന്‍റിനു സമര്‍പ്പിക്കുകയും ചെയ്യുമെന്ന്, കമ്മീഷന്‍ പ്രസിഡന്‍റ് ബിഷപ്പ് അന്തോണിസാമി നീതിനാഥന്‍ അറിയിച്ചു.

25/07/2017 18:30