2017-07-24 19:03:00

ശുഷ്ക്കിച്ച പങ്കാളിത്തം! ഏഷ്യന്‍ യുവത ഇന്തൊനീഷ്യയില്‍


ഏഴാമത് ഏഷ്യന്‍ യുവജനസംഗമം.

ഏഴാമത് ഏഷ്യന്‍ കത്തോലിക്കാ യുവജനസംഗമം ആഗസ്റ്റ് 2-മുതല്‍ 6-വരെ ദിവസങ്ങളില്‍ ഇന്തൊനീഷ്യിലെ യോഗ്യകാര്‍ത്തയിലാണ് സംഗമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഭൂഖണ്ഡമായ ഏഷ്യയിലെ 2000 യുവജനപ്രതിനിധികള്‍ മാത്രമാണ് ഇന്തൊനേഷ്യയില്‍ എത്താന്‍ പോകുന്നത്. അതില്‍ 84-പേരാണ് ആകെയുള്ള ഇന്ത്യന്‍ യുവജന പ്രതിനിധികള്‍. ഏഷ്യയില്‍ ആകെ 48 രാജ്യങ്ങള്‍ ഉള്ളതില്‍ 21 രാജ്യങ്ങളില്‍നിന്നുമാണ് ആകെ 2000 യുവജന പ്രതിനിധികള്‍ ഇന്തൊനീഷ്യയില്‍ എത്തുന്നത്.

“സാസ്ക്കാരിക വൈവിധ്യങ്ങള്‍ക്കിടയിലും സുവിശേഷചൈതന്യം സന്തോഷത്തോടെ ജീവിക്കുന്ന ഏഷന്‍ യുവജനങ്ങള്‍,”  The Joyful Asian Youth : Living the Gospel in Multicultural Asia! എന്ന പ്രമേയവുമായിട്ടാണ് യോഗ്യാകാര്‍ത്തയില്‍ യുവജനങ്ങള്‍ സമ്മേളിക്കുന്നത്. ഇന്ത്യയുടെ ദേശീയ മെത്രാന്‍ സമിതിക്കുവേണ്ടി ഫാദര്‍ ദീപക് തോമസാണ് ഇക്കാര്യം വത്തിക്കാന്‍ റേഡിയോയെ അറിയിച്ചിത്. 

 








All the contents on this site are copyrighted ©.