2017-07-21 11:34:00

ഏഷ്യന്‍ യുവജനസംഗമം ഇന്തൊനീഷ്യയില്‍


ഏഷ്യന്‍ കത്തോലിക്ക യുവജനസംഗമത്തിന് ഇന്തൊനീഷ്യയിലെ യോഗ്യാകാര്‍ത്ത നഗരം അണിഞ്ഞൊരുങ്ങുന്നു. ആഗസ്റ്റ് 2-മുതല്‍ 6-വരെ തിയതികളിലാണ് 7-Ɔമത് ഏഷ്യന്‍ കത്തോലിക്ക യുവജനസംഗമം ഇന്തൊനീഷ്യയില്‍ നടക്കാന്‍പോകുന്നത്.

സാംസ്ക്കാരിക വൈവിധ്യങ്ങള്‍ക്കിടയിലും സന്തോഷത്തോടെ സുവിശേഷ ചൈതന്യം ജീവിക്കുന്ന ഏഷ്യന്‍യുവത! 
ഈ ആപ്തവാക്യവുമായാണ് യുവജനങ്ങള്‍ തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തൊനീഷ്യയില്‍ ഒത്തുചേരാന്‍ പോകുന്നത്.

2014-ല്‍ ദക്ഷിണ കൊറിയയിലെ ഡിജിയോണില്‍ സംഗമിച്ച ഏഷ്യന്‍ യുവജന സംഗമത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കെടുത്തിട്ടുള്ളതാണ്. എല്ലാ മൂന്നുവര്‍ഷം കൂടുമ്പോഴും സംഭവിക്കുന്ന സംഗമത്തിന് 1985-ല്‍ തായിലന്‍റില്‍ തുടക്കമിട്ടത് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ്.

21 ഏഷ്യന്‍ രാജ്യങ്ങളിലെ യുവജനവേദിയില്‍ ഇന്ത്യയ്ക്കും വലിയ പങ്കും പ്രാതിനിധ്യവുമുണ്ട്.

 








All the contents on this site are copyrighted ©.