2017-07-19 17:48:00

അധോലോകത്തിന്‍റെ അനീതിക്കെതിരായ ധാര്‍മ്മികരോഷം


അവധിയിലാണെങ്കിലും അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും അനീതിക്കുമെതിരെ പാപ്പാ ഫ്രാന്‍സിസ്  ‘ട്വിറ്റര്‍’ സന്ദേശം കണ്ണിചേര്‍ത്തു. അധോലോകത്തിനെതിരെ പോരാടിയ ഇറ്റലിയിലെ നിയമപാലകന്‍ പാവ്ളോ ബൊസെലീനോയുടെ 25-Ɔ൦ രക്തസാക്ഷിത്വ ദിനമായ ജൂലൈ 19-Ɔ൦ തിയതി ബുധനാഴ്ചയാണ് @pontifex എന്ന ഹാന്‍ഡില്‍ ഇക്കുറി ഇറ്റാലിയന്‍ ഭാഷയില്‍ മാത്രം പാപ്പാ പ്രത്യേകസന്ദേശം കണ്ണിചേര്‍ത്തത് :

“അധോലോക പ്രവര്‍ത്തകരുടെ  (Mafia) കൈകളില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. ഒപ്പം അനീതിക്കെതിരെ പോരാടിക്കൊണ്ട് മുന്നോട്ടുപോകാനുള്ള കരുത്തിനായി ദൈവത്തോട് യാചിക്കാം.”

Italian : Preghiamo per tutte le vittime delle mafie, chiediamo la forza di andare avanti, di continuare a lottare contro la corruzione.

തെക്കെ ഇറ്റലിയിലെ സിസിലിയില്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ ധീരമായി പോരാടിയ മാജിസ്ട്രേറ്റ് പാവോളോ ബൊസെലീനോയുടെയും കുടുംബത്തിന്‍റെയും കൊലപാതകത്തിന്‍റെ വാര്‍ഷികാനുസ്മരണം അധോലകത്തിനെതിരെയുള്ള ഇറ്റലിയുടെ പോരാട്ടത്തിലെ ചരിത്രസംഭവമായി ഇന്നും കണക്കാക്കപ്പെടുകയും രാജ്യം അനുസ്മരിക്കുകയും ചെയ്യുന്നു. 1992 ജൂലൈ 19-ലെ ഈ ദാരുണസംഭവത്തെ ‘അമേലിയോ വീഥി’യിലെ കൂട്ടക്കൊലയെന്നാണ് അറിയപ്പെടുന്നത് (Massacre of Via d’Amelio).  അവധിദിനമായിരുന്ന അന്നത്തെ ജൂലൈ 19 ഞായറാഴ്ച അമ്മയെക്കാണാന്‍ കാറില്‍ തറവാട്ടുവീട്ടിലേയ്ക്ക് സകുടുംബം യാത്രചെയ്യവെയാണ് മജിസ്ട്രേട്ട് ബൊസെലീനോയും കുടുംബവും അംഗരക്ഷകരും വാഹനത്തില്‍ ഘടിപ്പിച്ച ബോംബാക്രമണത്തില്‍ മാഫിയ സംഘത്തിന്‍റെ പ്രതികാരത്തിന് ഇരയായത്. 








All the contents on this site are copyrighted ©.