2017-07-17 19:49:00

ക്രിസ്തുവിനെ കണ്ടെത്താന്‍ സഹായകമാകുന്ന മതബോധനശാസ്ത്രം


ക്രിസ്തുവിനെ കണ്ടെത്തുന്ന ശാസ്ത്രമാണ് മതബോധനമെന്ന് അര്‍ജന്‍റീനയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്‍റ്, ഫാദര്‍ കര്‍മേലോ തോര്‍ചീവിയ പ്രസ്താവിച്ചു.

അര്‍ജന്‍റീനയിലെ കത്തോലിക്കാ സര്‍വ്വകലാശാല സംഘടിപ്പിച്ച രാജ്യാന്തര മതബോധന സംഗമത്തിന്‍റെ സമാപനദിനമായ ജൂലൈ
15-Ɔ൦ തിയതി ശനിയാഴ്ച വത്തിക്കാന്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ്  ഫാദര്‍ കര്‍മേലോ പാപ്പ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്. മതബോധനം വെറുമൊരു ഉപദേശമോ അദ്ധ്യാപനമോ അല്ല. അത് ക്രിസ്തുവുമായുള്ള ജീവല്‍ബന്ധിയും ജീവാത്മകവുമായ കണ്ടുമുട്ടലാണ്.   ക്രിസ്തുവിന്‍റെ മരണവും ഉത്ഥാനവുമായി അത് നമ്മെ കണ്ണിചേര്‍ക്കുന്നു. അതുവഴി നാം അവിടുത്തെ സാക്ഷികളാകാനുള്ള അറിവ് നേടുകയുംചെയ്യുന്നു. ഫാദര്‍ കര്‍മേലോ വ്യക്തമാക്കി.

പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശത്തിന് വെബ് സൈറ്റില്‍ കണ്ണിചേരാം.   http://ml.radiovaticana.va/storico/2017/07/12/catechesis








All the contents on this site are copyrighted ©.