2017-07-15 13:12:00

വധശിക്ഷ രാഷ്ട്രത്തെ കൊലപാതകിയാക്കുന്ന-ജപ്പാനിലെ മെത്രാന്മാര്‍


വധശിക്ഷ നടപ്പാക്കപ്പെടുമ്പോള്‍ രാഷ്ട്രം കൊലപാതകിയാകുന്നുവെന്ന് ജപ്പാനിലെ കത്തോലിക്കാമെത്രാന്മാര്‍.

കൊലക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ടവരായിരുന്ന 61 കാരനായിരുന്ന മസാക്കത്ത്സു നിഷിക്കാവ്വ, 34കാരനായിരുന്ന കൊയിച്ചി സുമിത എന്നിവരുടെ ശിക്ഷ വ്യാഴാഴ്ച(13/07/17) നടപ്പാക്കപ്പെട്ട പശ്ചാത്തലത്തിലാണ് മെത്രാന്മാരുടെ ഈ പ്രതികരണം.

കൊലപാതകികളാണ് ഇവിടെ മരിക്കുന്നതെങ്കിലും അവരുടെ മരണത്തിലൂടെ പുതിയൊരു കൊലപാതകമാണ് നടക്കുന്നതെന്നും, രാഷ്ട്രമാണ് കൊലപാതകിയാകുന്നതെന്നും മെത്രാന്മാര്‍ പറയുന്നു.

വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുന്ന മെത്രാന്മാര്‍ മാനവികതയെയും ജീവനെയുംകുറിച്ചുള്ള അവബോധം നവീകരിക്കാനും എല്ലാവരെയും ദൈവമക്കളായികരുതാനും ആഹ്വാനം ചെയ്യുന്നു.

     








All the contents on this site are copyrighted ©.