2017-07-14 09:21:00

ഇറ്റലിയിലേയ്ക്ക് അമേരിക്കയുടെ പുതിയ നയതന്ത്രപ്രതിനിധി


പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇറ്റലിയിലേയ്ക്ക് പുതിയ അംബാസിഡറെ നിയോഗിച്ചു.

ലൂയി എം. എയ്സന്‍ബേര്‍ഗിനെയാണ് ഇറ്റാലിയന്‍ റിപ്പബ്ലിക്കിലേയ്ക്കുള്ള അമേരിക്കന്‍ ഐക്യനാടുകളുടെ നയതന്ത്ര പ്രതിനിധിയായി പ്രസിഡന്‍റ് ട്രംപ് നിയോഗിച്ചത്. സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും മനുഷ്യസ്നേഹിയുമാണ് ചിക്കാഗോ സ്വദേശിയായ ലൂയി എയ്സന്‍ബേര്‍ഗെന്ന് ഇറ്റലിയിലെ അമേരിക്കന്‍ ദേശീയ ഫൗണ്ടേഷന്‍ ജൂലൈ 13-Ɔ൦ തിയതി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

വത്തിക്കാനിലേയ്ക്കും ഇറ്റലിയിലേയ്ക്കും കഴിഞ്ഞ മെയ് 24-നു അമേരിക്കന്‍ പ്രസിഡന്‍റ് ടോണാള്‍ഡ് ട്രംപ് നടത്തിയ അനൗപചാരിക സന്ദര്‍ശനത്തിനു പിറകെയാണ് പുതിയ നയതന്ത്രപ്രതിനിധിയുടെ നിയമനം നടന്നതെന്ന് അമേരിക്കയിലെ ദേശീയ ഫൗണ്ടേഷന്‍ നിരീക്ഷിച്ചു.

അമേരിക്കന്‍ പൈതൃക സംരക്ഷണ സമിതിയാണ് (National Italian American Foundation - NIAF) പുതിയ നയതന്ത്ര പ്രതിനിധിയെ അഭിനന്ദിച്ചും സ്വാഗതമാശംസിച്ചും പ്രസ്താവന  ഇറക്കിയത്.








All the contents on this site are copyrighted ©.